LiveTV

Live

Kerala

വിദ്യാർഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

കാസര്‍കോട് പടന്ന മൂസഹാജിമുക്കിലെ പി വി മുഹമ്മദ് സാദിഖിന്റെ മകന്‍ ഷഹീറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

വിദ്യാർഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാസര്‍കോട് പടന്ന മൂസഹാജിമുക്കിലെ പി വി മുഹമ്മദ് സാദിഖിന്റെ മകന്‍ ഷഹീറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

മലപ്പുറം മഞ്ചേരി എടവണ്ണയിലെ മതപഠന കേന്ദ്രത്തിലെ പ്ലസ് ‍ടു വിദ്യാർഥിയായിരുന്നു ഷഹീര്‍. പെരുന്നാൾ അവധി കഴിഞ്ഞ് ഓഗസ്റ്റ് 27നാണ് പടന്നയിലെ വീട്ടില്‍ നിന്നും ഷഹീര്‍ കോളജിലേക്ക് മടങ്ങിയത്. സെപ്തംബര്‍ 2ന് വൈകീട്ടോടെയാണ് സഹീര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. സംഭവത്തെ കുറിച്ച് കോളേജ് അധികൃതരും വിദ്യാര്‍ഥികളും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

നൈലോണ്‍ കയറിൽ തൂങ്ങുകയായിരുന്നെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ തൂങ്ങിയ കയര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തൂങ്ങിയതിന്റെ അടയാളവും ശരീരത്തിലുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കോളജ് അധികൃതര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മൊഴി നല്‍കിയതായും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് സാജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.