LiveTV

Live

Kerala

ഇന്ധന വില വീണ്ടും വര്‍ധിച്ചു

പെട്രോളിന് 49 പൈസ വര്‍ധിച്ചു. ഡീസലിന് 55 പൈസയാണ് ഇന്ന് വര്‍ധിച്ചത്

ഇന്ധന വില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. അടിക്കടിയുള്ള വില വര്‍ധനവിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് ഇന്ധനവില കുതിച്ചു കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരമായ തിരുവന്തപുരത്ത് പെട്രോളിന് 49 പൈസ കൂടി 83.36 പൈസയായി. ഡീസലിന് 55 പൈസകൂടി 77.23 പൈസയിലെത്തി. അടിക്കടിയുള്ള വില വര്‍ദ്ധനവ് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെക്കുന്നുണ്ട്.

കൊച്ചിയില്‍ പെട്രോളിന് 83.50 പൈസും ഡീസലിന് 75.98 പൈസയുമാണ് ഇന്നത്തെ വില. ഇന്ധനവില വര്‍ദ്ധനവിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് കൊച്ചിയിലുള്ളത്.

കോഴിക്കോട് പെട്രോളിന് 49 പൈസകൂടി 82.31 രൂപയും ഡീസലിന് 54 പൈസകൂടി 76.27രൂപയുമാണ് ഇന്നത്തെ വില. ആവശ്യ സാധനങ്ങളുടെയും മറ്റും വില വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Also read: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് അടുത്ത തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കയാണ് പ്രതിപക്ഷം. അതിനിടയിലാണ് വീണ്ടും ഇന്ധനവില വര്‍ധിച്ചത്.