LiveTV

Live

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ആറ് മാസങ്ങൾക്ക് മുൻപ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് വീണ്ടും മറ്റൊരു വിദ്യാർത്ഥിനിയെ പീ‍ഡിപ്പിച്ചതായി പരാതി ലഭിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെല്ലിമൂട് സ്വദേശി ബിജുവിനെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.

ഓട്ടോ ‍ഡ്രൈവറായ ബിജു സ്കൂൾ കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലോഡ്ജുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഓട്ടോയിലും പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി‍. ആറ് മാസങ്ങൾക്ക് മുൻപ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് വീണ്ടും മറ്റൊരു വിദ്യാർത്ഥിനിയെ പീ‍ഡിപ്പിച്ചതായി പരാതി ലഭിച്ചത്.

വിദ്യാർഥിനിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.