LiveTV

Live

Kerala

മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മോഷണം; കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ന്നു

താഴെചൊവ്വയിലെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ കവര്‍ച്ചാ സംഘംവിനോദിനേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിച്ച ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നു.

മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മോഷണം; കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ന്നു

മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ മോഷണം. താഴെചൊവ്വയിലെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ കവര്‍ച്ചാ സംഘം വിനോദിനേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിച്ച ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നു. 25 പവന്‍ സ്വര്‍ണവും പണവും ഗൃഹോപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വിനോദിനനേയും ഭാര്യയേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്ത് പോയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു.

മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസാണ് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.