LiveTV

Live

Kerala

ദുരിതാശ്വാസം: അനര്‍ഹര്‍ക്ക് ധനസഹായം നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി  

ദുരിതാശ്വാസത്തിനുള്ള അടിയന്തര ധനസഹായവും കിറ്റുകളും അനർഹർക്ക് നൽകിയാൽ കർശന നടപടിയെന്ന് മന്ത്രി എ.സി മൊയ്തീൻ.

 ദുരിതാശ്വാസം: അനര്‍ഹര്‍ക്ക് ധനസഹായം നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി  

ദുരിതാശ്വാസത്തിനുള്ള അടിയന്തര ധനസഹായവും കിറ്റുകളും അനർഹർക്ക് നൽകിയാൽ കർശന നടപടിയെന്ന് മന്ത്രി എ.സി മൊയ്തീൻ. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുളള വിഭവ സമാഹരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള യോഗം എറണാകുളത്ത് നടന്നു. പ്രളയബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരം പ്രയോജനപ്പെടുത്തി ക്രിയാത്മകമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പരമാവധി വിഭവസമാഹരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ എറണാകുളം ജില്ലയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് യോഗം ചേര്‍ന്നത്. എറണാകുളം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പുനരധിവാസം, കുടിവെളളപ്രശ്നം, മാലിന്യസംസ്കരണം, ദുരിതാശ്വാസനിധിയിലേക്കുളള സംഭാവനകള്‍, റോഡിന്റെ ശോചനീയവാസ്ഥ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

മാലിന്യസംസ്കരണമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫറുല്ല പറഞ്ഞു. മാലിന്യങ്ങള്‍ തരംതിരിക്കാതെ പ്ലാന്റിലേക്ക് ടണ്‍കണക്കിനെത്തിയത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് മേയര്‍ പറഞ്ഞു. അശാസ്ത്രീയമായി പ്ലാന്റിന് പുറത്ത് മാലിന്യം തളളിയതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.

75 ശതമാനം തകർന്ന വീടുകളെ പൂർണമായി തകർന്ന വീടായി കണക്കാക്കുമെന്ന് മന്ത്രി പറഞ്ഞു. തകർന്ന വീടുകളുടെ കണക്കെടുപ്പ് നടക്കുകയാണ്. 75 ശതമാനം തകർന്ന വീടുകളെ പൂർണമായി തകർന്ന വീടായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തിന് ക്ലീൻ കേരള കമ്പനിക്ക് പുറമെ രണ്ട് കമ്പനികൾ കൂടി മാലിന്യ നിർമാർജനത്തിന് ഏല്‍പിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. നിലവില്‍ ജില്ലയില്‍ 12 ക്യാംപുകളിലായി 600 പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.