LiveTV

Live

Kerala

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  

കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയാ ണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാന ത്തിലാണ് നടപടി. 

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. വലിയ കുറ്റമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായത്.

സംഭവത്തെപ്പറ്റി വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി. കേസിനെപ്പറ്റി അന്വേഷിക്കാനും പെണ്‍കുട്ടിയില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്താനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തും. ഡി.വൈ.എഫ്‌.ഐ ജില്ലാ നേതാവായ പെണ്‍കുട്ടി ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. സി.പി.എമ്മിന്റെ ജില്ലാ തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ശശി എം.എൽ.എ ക്കെതിരെ സ്വമേധയാ കേസെടുക്കാനാകില്ലന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചിരുന്നത്.