LiveTV

Live

Kerala

പണം വാങ്ങി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ യുവതി പിടിയില്‍

തിരുവനന്തപുരം ആറ്റിപ്ര സ്വദേശിനിയായ പ്രീതയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ സ്വദേശിയായ സുരേഷിനെയാണ് പ്രീത കള്ളക്കേസില്‍ കുടുക്കിയത്.

പണം വാങ്ങി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ യുവതി പിടിയില്‍

പണം വാങ്ങി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ യുവതി പൊലീസ് പിടിയില്‍. തിരുവനന്തപുരം ആറ്റിപ്ര സ്വദേശിനിയായ പ്രീതയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ സ്വദേശിയായ സുരേഷിനെയാണ് പ്രീത കള്ളക്കേസില്‍ കുടുക്കിയത്.

കഴിഞ്ഞ ഒന്നാം തിയതിയാണ് സുരേഷിനെതിരെ പ്രീത തുമ്പ പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി. പൊലീസ് കേസെടുത്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സുരേഷ് കുറ്റക്കാരനല്ലെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താനുള്ള തിരിച്ചറിയല്‍ പരേഡ് നടത്തിയതോടെ പരാതിക്കാരിയായ പ്രീത പ്രതിയായി. പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് സുരേഷിനെ തിരിച്ചറിയല്‍ പരേഡിന് നിര്‍ത്തിയത്. സുരേഷാണെന്ന് പ്രീത ചൂണ്ടിക്കാണിച്ചത് മറ്റൊരാളെയായിരുന്നു. ഇതോടെയാണ് പ്രീതയുടെ കള്ളത്തരം പൊളിഞ്ഞത്.

വ്യക്തിവൈരാഗ്യം മൂലമാണ് സുരേഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറ‍ഞ്ഞു. തെറ്റായ വിവരം നല്‍കി യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പ്രീതക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രീതയെ പിന്നീട് ജാമ്യത്തില്‍വിട്ടു. പ്രീതയെ കള്ളക്കേസ് നല്‍കാന്‍ പ്രേരിപ്പിച്ച സുബ്രഹ്മണ്യന്‍ ഒളിവിലാണ്.