LiveTV

Live

Kerala

എലിപ്പനി ബോധവത്കരണവും പ്രതിരോധമരുന്ന് വിതരണവും ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

ആശാ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തി വീടുകള്‍ കയറിയുള്ള ബോധവത്കരണവും എലിപ്പനി പ്രതിരോധമരുന്ന് വിതരണവും ആരംഭിച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഏഴ് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

എലിപ്പനി ബോധവത്കരണവും പ്രതിരോധമരുന്ന് വിതരണവും ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

എലിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തി വീടുകള്‍ കയറിയുള്ള ബോധവത്കരണവും പ്രതിരോധമരുന്ന് വിതരണവും ആരംഭിച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഏഴ് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

പ്രളയാനന്തരമുള്ള എലിപ്പനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിനിടയിലാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നത്. ഓരോ പ്രദേശത്തും നടത്തുന്ന ക്യാന്പുകള്‍ക്ക് പുറമെയാണ് വീടുകള്‍ കയറി പ്രതിരോധ മരുന്ന് നല്‍കാനുള്ള തീരുമാനം.

ഇന്നലെ മാത്രം സംസ്ഥാനത്ത് 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 141 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. എലിപ്പനി സ്ഥിരീകരിച്ചും എലിപ്പനി രോഗലക്ഷണങ്ങളോടെയും മരിക്കുന്നവരുടെ എണ്ണം 72 ആയി. നാല് ദിവസത്തിനിടെ മാത്രം ഏഴ് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി രോഗലക്ഷണങ്ങളോടെ 24 പേരും ഈ ദിവസങ്ങള്‍ക്കിടെ മരിച്ചു.

മലപ്പുറം ജില്ലയിലാണ് ഇന്നലെ കൂടുതല്‍ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചത്. 29 പേര്‍. പത്തനംതിട്ടയില്‍ 19 ഉം കോഴിക്കോടും ആലപ്പുഴയിലും 14 പേര്‍ക്കും എലിപ്പനി സ്ഥിരീകരിച്ചു. പാലക്കാടും തിരുവനന്തപുരത്തും 12 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 422 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതില്‍ 258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.