LiveTV

Live

Kerala

കോട്ടയം എസ്എംഇയില്‍ കോഴ്സുകള്‍ക്ക് അംഗീകാരം ഇല്ല: വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍

ആരോഗ്യ സര്‍വ്വകലാശാല നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്കൂളിന്റെ ചുമതലയുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസ് തയ്യാറാകാതെ വന്നതാണ് അംഗീകാരം നഷ്ടപ്പെടാന്‍ കാരണമായത്.

കോട്ടയം എസ്എംഇയില്‍ കോഴ്സുകള്‍ക്ക് അംഗീകാരം ഇല്ല: വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍

ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിക്കാതെ വന്നതോടെ കോട്ടയത്തെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍. ആരോഗ്യ സര്‍വ്വകലാശാല നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്കൂളിന്റെ ചുമതലയുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസ് തയ്യാറാകാതെ വന്നതാണ് അംഗീകാരം നഷ്ടപ്പെടാന്‍ കാരണമായത്. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലായിരുന്നു മുമ്പ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ പ്രവര്‍ത്തനം. പിന്നീട് ആരോഗ്യസര്‍വ്വകലാശാലയ്ക്ക് കീഴിലേക്ക് മാറ്റി. എന്നാല്‍ പഠനത്തിന് ആവശ്യമായ സൌകര്യം അടക്കം ആരോഗ്യ സര്‍വ്വകലാശാല നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഒന്നും എസ്.എം.ഇയില്‍ പാലിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെയാണ് അംഗീകാരം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. പരീക്ഷ എഴുതിയവരടക്കം 200 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ തുലാസിലായിരിക്കുന്നത്.

അംഗീകാരം നഷ്ടമായെന്ന് അറിഞ്ഞതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും രംഗത്തെത്തി. ആവശ്യത്തിന് ഫണ്ട് ഉണ്ടെങ്കിലും സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറുടെ നിരുത്തരവാദിത്വമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രക്ഷിതാക്കള്‍ പറയുന്നത്.

അംഗീകാരമില്ലാത്ത സ്കൂളിലേക്ക് ഇത്തവണയും അഡ്മിഷന്‍ നടത്തിയതായി പരാതിയുണ്ട്. ഓരോ വിദ്യാര്‍ത്ഥിയും ലക്ഷങ്ങള്‍ മുടക്കിയാണ് ഇവിടെ പഠിക്കുന്നത്. എത്രയും വേഗം സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.