LiveTV

Live

Kerala

കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം: ഗ്രേസ് മാർക്ക് നഷ്ടപ്പെടുമന്ന ആശങ്കയിൽ വിദ്യാർഥികൾ

ദേശീയ തലത്തിൽ സ്കൂൾ കായികമേളയിൽ പങ്കെടുക്കേണ്ടതിനാൽ കായികമേള ഉപേക്ഷിക്കാനാകില്ല. അക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്.

കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം: ഗ്രേസ് മാർക്ക് നഷ്ടപ്പെടുമന്ന ആശങ്കയിൽ വിദ്യാർഥികൾ

സംസ്ഥാന സ്കൂൾ കലോൽസവം ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ഗ്രേസ്മാർക്ക് ലഭിക്കുമോയെന്ന ആശങ്കയിലാണ് കുട്ടികൾ. ആർഭാടം കുറച്ച് കലോൽസവവും മറ്റ് മേളകളും നടത്താമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആലോചനക്കിടയാണ് പൊതുഭരണവകുപ്പ് കലോൽസവം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഇതേ തുടർന്ന് ഗ്രേസ് മാർക്ക് ലഭിക്കത്തക്ക രീതിയിൽ ജില്ലകളിലെങ്കിലും കലോൽസവം നടത്താനാകുമോ എന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പരിശോധിക്കുന്നത്.

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട ഒന്നാം പാദ പരീക്ഷ ക്ലാസ് ടെസ്റ്റായി നടത്താൻ ധാരണയായിരുന്നു. ഇനി സ്കൂൾ കാലാ കായിക മേളകൾ ആർഭാടം കുറച്ച് നടത്താമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിൽ ധാരണയണ്ടായിരുന്നത്. അത് സംബന്ധിച്ച ആലോചനകൾക്കായി വെള്ളിയാഴ്ച അധ്യാപക സംഘടനകളുടെ പ്രതിനിധികളുമായി യോഗം നിശ്ചയിച്ചിരുന്നതുമാണ്. എന്നാൽ സർക്കാരിന്റെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കലോൽസവം ജില്ലകളിലെങ്കിലും നടത്താനാണ് ആലോചിക്കുന്നത്. ജില്ലാ തലത്തിൽ കലാമേള അവസാനിച്ചാൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നഷ്ടപ്പെടില്ല. മേള ജില്ലകളിൽ നടത്തുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വിശദീകരണം ഉണ്ടാവണം. അതിനായ് മന്ത്രിതല ചർച്ചകൾ ഉണ്ടാവുമെന്ന് പൊതുവിദ്യാഭ്യാസ വൃത്തങ്ങൾ സൂചന നൽകി.

ദേശീയ തലത്തിൽ സ്കൂൾ കായികമേളയിൽ പങ്കെടുക്കേണ്ടതിനാൽ കായികമേള ഉപേക്ഷിക്കാനാകില്ല. അക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. വെള്ളിയാഴ്ച ചേരുന്ന ഗുണമേൻമാ പരിശോധനാ സമിതിയുടെ യോഗത്തിൽ ധാരയുണ്ടാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.