LiveTV

Live

Kerala

രണ്ടാഴ്ച മുമ്പ് കരകവിഞ്ഞ് ഒഴുകിയ മീനച്ചിലാര്‍ വറ്റി

ആറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ കിണറുകളും ജലസ്രോതസുകളും വറ്റിവരളുകയാണ്. കടുത്ത വേനലിലേതിന് സമാനമായ രീതിയില്‍ മീനച്ചിലാര്‍ വറ്റിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

രണ്ടാഴ്ച മുമ്പ് കരകവിഞ്ഞ് ഒഴുകിയ മീനച്ചിലാര്‍ വറ്റി

രണ്ടാഴ്ച മുമ്പ് ഉണ്ടായ മഴയിലും ഉരുള്‍പ്പൊട്ടലിലും മീനച്ചിലാര്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കരകവിഞ്ഞ് ഒഴുകി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. വെയില്‍ തെളിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടില്ല, ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. മിക്കയിടങ്ങളിലും അടിത്തട്ട് തെളിഞ്ഞ അവസ്ഥയിലാണ്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനങ്ങളിലാണ് ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നിരിക്കുന്നത്. ആറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ കിണറുകളും ജലസ്രോതസുകളും വറ്റിവരളുകയാണ്.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാറിന്റെ അടിത്തട്ടിലെ മണ്ണൊലിച്ച് പോയതും ആറ്റിലേക്കുള്ള ഉറവകള്‍ നിലച്ചതുമാകാം ജലനിരപ്പ് താഴാനുള്ള കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വറ്റിവരണ്ട മറ്റ് നദികളുടെ ശ്രേണിയിലേക്ക് മീനച്ചിലാറും മാറുന്നതിന്റെ സൂചനയാണിതെന്നും വാദങ്ങളുണ്ട്.

ജലനിരപ്പ് താഴ്ന്നതോടെ പല കുടിവെള്ള പദ്ധതികളും താറുമാറായി. കടുത്ത വേനലിലേതിന് സമാനമായ രീതിയില്‍ മീനച്ചിലാര്‍ വറ്റിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്.