LiveTV

Live

Kerala

സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

സിനിമയില്‍ അവസരം, വിസ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി മുഹമ്മദ് അന്‍സാര്‍ പലരില്‍ നിന്നായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതി.

സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച് നിരവധി പേരില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവാവ് പിടിയില്‍. കാസര്‍കോട് മധൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറാണ് പെരിന്തല്‍മണ്ണയില്‍ പിടിയിലായത്.

സിനിമയില്‍ അവസരം, വിസ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി മുഹമ്മദ് അന്‍സാര്‍ പലരില്‍ നിന്നായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതി. പല ഭാഷകള്‍ വശമുള്ള അന്‍സാറിന്‍റെ വാക് ചാതുരിയില്‍ വീണുപോയവര്‍ കുറഞ്ഞത് അന്‍പതെങ്കിലും വരും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്റ്റേഷനുകളിലായി 26 പരാതികള്‍ നിലവിലുണ്ട്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍റെ സ്ക്വാഡ് തന്ത്രപരമായി റിയാസുമായി ബന്ധം സ്ഥാപിക്കുകയും മൈസൂരില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. റിയാസ് പിടിയിലായതോടെ കൂടുതുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്.