LiveTV

Live

Kerala

മലപ്പുറം മേലാറ്റൂരിലെ കൊലപാതകം: മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി

മേലാറ്റൂര്‍ സ്വദേശി സലീമിന്‍റെ മകന്‍ ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് തട്ടിയെടത്ത് പുഴയിലെറിഞ്ഞത് കഴിഞ്ഞ 13നാണ്

മലപ്പുറം മേലാറ്റൂരിലെ കൊലപാതകം: മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി

മലപ്പുറം മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ഷഹീന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കൂട്ടിലങ്ങാടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്‍റെ ഡിഎന്‍എ സാംപിളും ശേഖരിച്ചിട്ടുണ്ട്. മേലാറ്റൂര്‍ സ്വദേശി സലീമിന്‍റെ മകന്‍ ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് തട്ടിയെടത്ത് പുഴയിലെറിഞ്ഞത് കഴിഞ്ഞ 13നാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് കൂട്ടിലങ്ങാടി നെച്ചിക്കുറ്റിക്കടവില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവും പ്രതിയും മൃതദേഹം ഷഹീന്‍റേതാണെന്ന് സ്ഥിരീകരിച്ചു.

മേലാറ്റൂര്‍ എസ് ഐ അജിതിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സയന്‍റിഫിക് അസിസ്റ്റന്‍റിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. സലീമില്‍ നിന്നും പണം തട്ടാനാണ് മകന്‍ ഷഹീനെ മുഹമ്മദ് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാണാതായെന്ന വാര്‍ത്ത പരന്നതോടെ ആനക്കയം പാലത്തില്‍ നിന്നും ഷഹീനെ മുഹമ്മദ് കുട്ടി പുഴയില്‍ എറിയുകയായിരുന്നു.