LiveTV

Live

Kerala

മലപ്പുറത്ത് വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പടിക്കല്‍ സ്വദേശി ചോനാരി ചേക്കുട്ടി ഹാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറത്ത് വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം ചേളാരിയില്‍ വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിക്കല്‍ സ്വദേശി ചോനാരി ചേക്കുട്ടി ഹാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ചേക്കുട്ടി ഹാജിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

ചേളാരി ചേറക്കോട് കെ.പി ബാലകൃഷ്ണന്റെ വീടിന് മുന്നിലാണ് ചേക്കുട്ടി ഹാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ തിരൂരങ്ങാടി പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബാലകൃഷ്ണനും ചേക്കുട്ടി ഹാജിയുടെ മകനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ബാലകൃഷ്ണന്‍ നല്‍കാനുള്ള പണം വാങ്ങാന്‍ എത്തിയപ്പോഴാണ് സംഭവമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചേക്കുട്ടി ഹാജിയുടെ മകന്‍ ഹാരിസ് പറഞ്ഞു.

തിരൂരങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണത്തിലെ ദുരൂഹത നീക്കാനായി പോലീസ് അന്വേഷണം ആരംഭിച്ചു.