LiveTV

Live

Kerala

കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിം ലീഗ് ഓഫീസിൽ നിന്ന് ബോംബും ആയുധങ്ങളും പിടിച്ചെടുത്തു 

ഉച്ചക്ക് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് സ്ഫോടനം നടന്നിരുന്നു.

കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിം ലീഗ് ഓഫീസിൽ നിന്ന് ബോംബും ആയുധങ്ങളും പിടിച്ചെടുത്തു 

കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിംലീഗ് ഓഫീസിൽ നിന്ന് ബോംബും ആയുധങ്ങളും പിടിച്ചെടുത്തു. ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന സി.എച്ച് സൗദത്തിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് മൂന്ന് ബോംബുകളും ആറ് വടിവാളുകളും കണ്ടെടുത്തത്. ഉച്ചക്ക് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് സ്ഫോടനം നടന്നിരുന്നു.

തുടർന്ന് ബോംബ് സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങളും ബോംബും കണ്ടടുത്തത്. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ഓഫീസിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തെന്ന വാർത്ത ശരിയല്ലന്ന് ലീഗ് നേതൃത്വം അറിയിച്ചു.