LiveTV

Live

Kerala

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍‌ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ടാങ്കറിന് ചോര്‍ച്ചയില്ലെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍‌ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാത പള്ളിക്കുന്നില്‍ കാറുമായി കൂട്ടിയിടിച്ച് ഗ്യാസ് ടാങ്കര്‍‌ മറിഞ്ഞു. പുലര്‍ച്ചെ 5.45നായിരുന്നു അപകടം. ടാങ്കറിന് ചോര്‍ച്ചയില്ലെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ഗ്യാസ് ഏജന്‍സി അധികൃതരെത്തി മറ്റൊരു വാഹനത്തില്‍ ടാങ്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.