LiveTV

Live

Kerala

മേലാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്; പിന്നില്‍ പിതാവിന്റെ സഹോദരന്‍

കുട്ടിയെ മുഹമ്മദ്കുട്ടി ബൈക്കില്‍ കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിക്കായി കടലുണ്ടിപ്പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു.

മേലാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്; പിന്നില്‍ പിതാവിന്റെ സഹോദരന്‍

മലപ്പുറം മേലാറ്റൂരില്‍ കാണാതായ ഒന്‍പത് വയസ്സുകാരന്‍ ഷഹീനെ പിതാവിന്റെ സഹോദരന്‍ പുഴയിലെറി‍ഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. പ്രതി മുഹമ്മദ്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കായി കടലുണ്ടിപ്പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു.

എടയാറ്റൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്‍റെ മകനായ ഷെഹീനെ ഈ മാസം 13 നാണ് കാണാതായത്. 20 കിലോമീറ്റര്‍ അകലെ ആനക്കയത്ത് കുട്ടിയുടെ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു.

സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ഷഹീനെ പിതാവിന്‍റെ സഹോദരന്‍ മുഹമ്മദ്കുട്ടി ബൈക്കില്‍ കയറ്റി കൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി.

കുട്ടിയെ തടങ്കലില്‍ വെച്ച് പിതാവിന്‍റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു ഇയാളുടെ പദ്ധതി. കുട്ടിക്കായി നാട്ടുകാര്‍ അന്വേഷണം നടത്തുന്നതറിഞ്ഞ് പിടിക്കപ്പെടുമെന്ന് ഇയാള്‍ ഭയന്നു. ഇതോടെ ആനക്കയം ഭാഗത്ത് കടലുണ്ടിപ്പുഴയില്‍ കുട്ടിയെ എറിഞ്ഞെന്നും മുഹമ്മദ്കുട്ടി പോലീസിന് മൊഴി നല്‍കി.

മുഹമ്മദ്കുട്ടിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുട്ടിക്കായി കടലുണ്ടിപ്പുഴയില്‍ തെരച്ചില്‍ തുടരുകയാണ്.