LiveTV

Live

Kerala

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിയവര്‍ക്ക് ഓണക്കോടിയും പെരുന്നാള്‍ വിഭവങ്ങളുമായി ജമാ അത്തെ ഇസ്ലാമിയുടെ സൂപ്പര്‍മാര്‍ക്കറ്റ്

കോഴിക്കോട് ചെറുവണ്ണൂരിലാണ് ദുരിത ബാധിതര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കാനായി ജമാ അത്തെ ഇസ്ലാമി പ്രത്യേക കേന്ദ്രം ഒരുക്കിയത്

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും  മടങ്ങിയവര്‍ക്ക് ഓണക്കോടിയും പെരുന്നാള്‍ വിഭവങ്ങളുമായി ജമാ അത്തെ ഇസ്ലാമിയുടെ സൂപ്പര്‍മാര്‍ക്കറ്റ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് ഓണക്കോടിയും പെരുന്നാള്‍ വിഭവങ്ങളും വിതരണം ചെയ്യാനായി സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കി. കോഴിക്കോട് ചെറുവണ്ണൂരിലാണ് ദുരിത ബാധിതര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കാനായി ജമാ അത്തെ ഇസ്ലാമി പ്രത്യേക കേന്ദ്രം ഒരുക്കിയത്.

പ്രളയം വിതച്ച ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണിവര്‍. ഓണവും പെരുന്നാളുമൊന്നും ഇക്കുറി ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല. പക്ഷേ പുതിയ വസ്ത്രങ്ങളും ചെരിപ്പുകളുമൊക്കെ ഇവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകളുണ്ടിവിടെ. ഇവര്‍ക്കായി ഭക്ഷണ സാമഗ്രികളടക്കം ഇവിടെ റെഡി.

ഇഷ്ടപ്പെട്ട പാകമായ വസ്ത്രങ്ങള്‍ ഓരോരുത്തര്‍ക്കും സ്വയം തെരഞ്ഞെടുക്കാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ചെറുവണ്ണൂരിലെയും പരിസര പ്രദേശങ്ങളിലേയും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവരാണ് ഇവിടെ എത്തിയത്. നഷ്ടമായതൊക്കെ തിരികെപ്പിടിക്കാനുള്ള ഇവരുടെ ശ്രമത്തിന് പിന്തുണയാവുകയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍.