LiveTV

Live

Kerala

കെവിന്‍ ദുരഭിമാനകൊല: കുറ്റപത്രം സമര്‍പ്പിച്ചു

ഷാനു ചാക്കോയെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാക്കിയാണ് കുറ്റപത്രം. നീനുവിന്റെ പിതാവ് ചാക്കോക്കെതിരെ ഗൂഢാലോചന കുറ്റംചുമത്തി.

കെവിന്‍ ദുരഭിമാനകൊല: കുറ്റപത്രം സമര്‍പ്പിച്ചു

കെവിന്‍ ദുരഭിമാനകൊലപാതക കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാക്കിയാണ് കുറ്റപത്രം. നീനുവിന്റെ പിതാവ് ചാക്കോക്കെതിരെ ഗൂഢാലോചന കുറ്റംചുമത്തി.

കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നു പ്രതികളെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കെവിന്റെ കൊലപാതകം നടന്ന് 85ആം ദിവസമാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 186 സാക്ഷികളും 118 രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായുണ്ട്.