LiveTV

Live

Kerala

കേരളത്തിന് ആശ്വാസമേകി മഴ കുറയുന്നു

എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് ഇന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

കേരളത്തിന് ആശ്വാസമേകി മഴ കുറയുന്നു

കേരളത്തിന് ആശ്വാസമേകി മഴ ശമിക്കുന്നു. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് ഇന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴക്ക് ശമനമാകുന്നു. ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഇന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്ത് കനത്ത മഴക്കും ഇടുക്കിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുമാണ് സാധ്യത. തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കുറയുന്നത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാകാന്‍ സഹായിക്കും. വ്യാഴാഴ്ച 35 സെന്റി മീറ്റര്‍ മഴയുണ്ടായിരുന്ന പീരുമേട് ഇന്നലെ 19 സെന്റി മീറ്റര്‍ മഴയാണ് പെയ്തത്. ഈ മാസം 15 വരെ 30 ശതമാനം അധിവര്‍ഷം ലഭിച്ചെന്നാണ് കണക്ക്. ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമധികം മഴ റിപ്പോര്‍ട്ട് ചെയ്തത്.