LiveTV

Live

Kerala
live

82,442 പേരെ രക്ഷപ്പെടുത്തി, മഴക്കെടുതിയില്‍ 324 മരണം: മുഖ്യമന്ത്രി LIVE BLOG

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. മഴക്കെടുതി കൂടുതല്‍ ദുരിതം വിതച്ച എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പുരോഗമിക്കുന്നു. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി.

82,442 പേരെ രക്ഷപ്പെടുത്തി, മഴക്കെടുതിയില്‍ 324 മരണം: മുഖ്യമന്ത്രി LIVE BLOG

key events

ചെങ്ങന്നൂരിൽ ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്നു എന്ന് എം.എൽ.എ

ചെങ്ങന്നൂരിൽ ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്നു എന്ന് എം എൽ എ സജി ചെറിയാൻ അറിയിച്ചു. പതിനായിരക്കണക്കിന് പേര് മരണാസന്നരാണെന്ന് എം എൽ എ മാധ്യമങ്ങളോട് പറഞ്ഞു. അര ലക്ഷത്തോളം പേർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. എയർ ലിഫ്റ്റിങ് അല്ലാതെ മറ്റു മാര്ഗങ്ങളൊന്നുമില്ല. അടിയന്തിരമായി സൈന്യം വരണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

"ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്... എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്...
പ്ലീസ്... പ്ലീസ്... പ്ലീസ്....", സജി ചെറിയാന്റെ വാക്കുകൾ.

Last updated

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വിളിച്ച് ഉറപ്പാക്കിയ ശേഷം യാത്ര പുറപ്പെടുക

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ വിളിച്ച് സര്‍വീസ് ഉറപ്പാക്കിയതിനു ശേഷം പുറപ്പെടുന്നതാണ് ഉചിതം.

കെ എസ് ആര്‍ ടി സി ഡിപ്പോകളും ഫോണ്‍ നമ്പറുകളും:

1 ADOOR 0473-4224764
2 ALAPPUZHA 0477-2251518
3 ALUVA 0484-2624242
4 ANAYARA 0471-2749400
5 ANKAMALI 0484-2453050
6 ARYANAD 0472-2853900
7 ARYANKAVU 0475-2211300
8 ATTINGAL 0470-2622202
9 BANGALORE 0802-6756666
10 CHADAYAMANGALAM 0474-2476200
11 CHALAKUDY 0480-2701638
12 CHANGANASSERY 0481-2420245
13 CHATHANNUR 0474-2592900
14 CHENGANOOR 0479-2452352
15 CHERTHALA 0478-2812582
16 CHITOOR 0492-3227488
17 EDATHUVA 0477-2215400
18 EENCHAKKAL 0471-2501180
19 ERATTUPETTAH 0482-2272230
20 ERNAKULAM 0484-2372033
21 ERUMELY 0482-8212345
22 GURUVAYOOR 0487-2556450
23 HARIPPAD 0479-2412620
24 IRINJALAKKUDA 0480-2823990
25 KALPETTA 0493-6202611
26 KANHANGAD 0467-2200055
27 KANIYAPURAM 0471-2752533
28 KANNUR 0497-2707777
29 KARUNAGAPALLY 0476-2620466
30 KASARAGOD 0499-4230677
31 KATTAKADA 0471-2290381
32 KATTAPPANA 0486-8252333
33 KAYAMKULAM 0479-2442022
34 KILIMANOOR 0470-2672217
35 KODUNGALOOR 0480-2803155
36 KOLLAM 0474-2752008
37 KONNI 0468-2244555 (
38 KOOTHATTUKULAM 0468-2253444
39 KOTHAMANGALAM 0485-2862202
40 KOTTARAKKARA 0474-2452622
41 KOTTAYAM 0481-2562908
42 KOZHIKODE 0495-2723796
43 KULATHUPUZHA 0475-2318777
44 KUMALY 0486-9224242
45 MALA 0480-2890438
46 MALAPPURAM 0483-2734950
47 MALLAPALLY 0469-2785080
48 MANANTHAVADY 0493-5240640
49 MANNARGHAT 0492-4225150
50 MAVELIKARA 0479-2302282
51 MOOLAMATTOM 0486-2252045
52 MOOVATTUPUZHA 0485-2832321
53 MUNNAR 0486-5230201
54 NEDUMANGAD 0472-2812235
55 NEDUMKANDAM 04868-234533
56 NEYYATINKARA 0471-2222243
57 NILAMBUR 04931-223929
58 NORTH PARAVUR 0484-2442373
59 PALA 0482-2212250
60 PALAKKAD 0491-2520098
61 PALODE 0472-2840259
62 PAMBA 0473-5203445
63 PANDALAM 0473-4255800
64 PAPPANAMCODE 0471-2494002
65 PARASSALA 0471-2202058
66 PATHANAMTHITTA 0468-2222366
67 PATHANAPURAM 0475-2354010
68 PAYYANUR 0498-5203062
69 PERINTHAMANA 0493-3227342
70 PEROORKADA 0471-2433683
71 PERUMBAVOOR 0484-2523416
72 PIRAVOM 0485-2265533 (24 x 7)
73 PONKUNNAM 0482-82213
74 PONNANI 0494-2666396
75 POOVAR 0471-2210047
76 PUNALUR 0475-2222626
77 PUTHUKKADU 0480-2751648
78 RANNI 04735-225253
79 SULTHAN BATHERY 0493-6220217
80 THALASSERY 0490-2343333
81 THAMARASSERY 0495-2222217
82 THIRUVALLA 0469-2602945
83 THIRUVAMBADY 0495-2254500
84 THODUPUZHA 0486-2222388
85 THOTTILPALAM 0496-2566200
86 THRISSUR 0487-2421150
87 TVM CENTRAL 0471-2323886
88 TVM CITY 0471-2575495
89 VADAKARA 0496-2523377
90 VADAKKANCHERy 0492-2255001
91 VAIKOM 0482-9231210
92 VELLANAD 0472-2884686
94 VENJARAMOODU 0472-2874141
95 VIKASBHAVAN 0471-2307890
96 VITHURA 0472-2858686
97 VIZHINJAM 0471-2481365

Last updated

നെടുമ്പാശേരിക്ക് പകരം കൊച്ചി നാവിക വിമാനത്താവളം ഉപയോഗിക്കാന്‍ ധാരണ

നെടുമ്പാശേരിക്ക് പകരം കൊച്ചി നാവിക വിമാനത്താവളം ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. ചെറുവിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാകും. വിമാനകമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.

Last updated

ശുദ്ധജലം എത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവേ

കേരളത്തിലേക്ക് മതിയായ ശുദ്ധജലം എത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. 1.5 ലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ റെയില്‍വേ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Last updated

പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി ഇതര സംസ്ഥാനങ്ങളും

രൂക്ഷമായ വെള്ളപ്പൊക്ക കെടുതികൾ നേരിടുന്ന കേരളത്തിന് സഹായവുമായി ഇതര സംസ്ഥാനങ്ങളും മുന്നോട്ട് വരുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പാക്ക് ചെയ്ത ഭക്ഷണം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി 10 കോടി രൂപയും മറ്റാവശ്യമായ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു.

Last updated

സേനയുടെ 12 വലിയ ബോട്ടുകള്‍ നാളെ ചാലക്കുടിയിലെത്തും

സേനയുടെ 12 വലിയ ബോട്ടുകള്‍ നാളെ ചാലക്കുടിയിലെത്തും. കാലടി(അഞ്ച്). ചെങ്ങന്നൂര്‍(15) തിരുവല്ല(10) എന്നിവിടങ്ങളിലും സേനയുടെ ബോട്ടുകള്‍ നാളെ രാവിലെ ആറ് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനുണ്ടാകും. ഇന്ന് രാത്രി വിമാനമാര്‍ഗ്ഗം കൂടുതല്‍ ആര്‍മി ബോട്ടുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും എത്തും.

Last updated

സംസ്ഥാനത്ത് 3,14,391 പേര് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു

സംസ്ഥാനത്ത് 70,055 കുടുംബങ്ങളിലെ 3,14,391 പേര്‍ 2094 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നുണ്ട്. ക്യാമ്പുകളിലെ എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നു ലഭ്യമാക്കുന്നുണ്ട്.

Last updated

വെള്ളപ്പൊക്ക കാഴ്ചകൾ കാണാൻ ആളുകൾ പുറത്തിറങ്ങരുതെന്ന് മലപ്പുറം ജില്ലാ കളക്ടർ

വെള്ളപ്പൊക്ക കാഴ്ചകൾ കാണാൻ ആളുകൾ പുറത്തേക്കിറങ്ങരുതെന്ന് മലപ്പുറം ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ജില്ലയിൽ അന്തരീക്ഷം തെളിഞ്ഞതിനാൽ ആളുകൾ വെള്ളത്തിന്റെ ഒഴുക്കും വെള്ളച്ചാട്ടവും മറ്റും കാണുന്നതിനായി കുടുംബ സമേതം ഇറങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശം. നദികളിൽ ജലവിതാനം ഏത് സമയവും ഉയരാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രവൃത്തികളിൽ നിന്ന് ഏവരും മാറി നിൽക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

പ്രത്യേക ശ്രദ്ധക്ക്..... ജില്ലയിൽ പലയിടത്തും അന്തരീക്ഷം ചെറുതായി തെളിഞ്ഞതിനെ തുടർന്ന് ആളുകൾ വെള്ളത്തിന്റെ ഒഴുക്കും...

Posted by District Collector Malappuram on Friday, August 17, 2018

Last updated

ചെങ്ങന്നൂരും ചാലക്കുടിയിലും രക്ഷാപ്രവർത്തനം ദുഷ്‌കരം

ചെങ്ങന്നൂരും ചാലക്കുടിയിലും രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് മുഖ്യമന്ത്രി. വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നത് തടസ്സമാകുന്നു.

Last updated

കെടുതി നേരിടാൻ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി

കാലവർഷക്കെടുതി നേരിടാൻ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുന്നു

Posted by Chief Minister's Office, Kerala on Friday, August 17, 2018

Last updated

പ്രളയക്കെടുതി: കാഴ്ച കാണാൻ മെട്രോ ഉപയോഗിക്കരുതെന്ന് കെ.എം.ആർ.എൽ

വെള്ളപ്പൊക്കത്തിന്റെ കാഴ്ചകൾ കാണാൻ ആളുകൾ മെട്രോ ഉപയോഗിക്കുന്നത് കൊണ്ട് ആവശ്യക്കാരെ സഹായിക്കാൻ കഴിയുന്നില്ലെന്ന് കൊച്ചി മെട്രോ അതികൃധർ അറിയിച്ചു. സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന ഈ സമയത്തു ഉല്ലാസ യാത്രക്ക് മെട്രോ ഉപയോഗിക്കുന്നതിൽ നിന്ന് പൊതുജനം വിട്ടുനിൽക്കണമെന്ന് കെ.എം.ആർ.എൽ ആവശ്യപ്പെട്ടു.

Last updated

കുറാഞ്ചേരി ഉരുള്‍പൊട്ടലില്‍ മരണം 18 ആയി

തൃശൂര്‍ കുറാഞ്ചേരി ഉരുള്‍പൊട്ടലില്‍ മരണം ഒരു മൃതദേഹം കൂടി കിട്ടി. ആകെ മരിച്ചവരുടെ എണ്ണം 18 ആയി.

Last updated

പ്രളയത്തില്‍ ഒറ്റപ്പെട്ട വീട്ടില്‍ 3 പേര്‍ മരിച്ച നിലയില്‍

ചെങ്ങന്നൂരില്‍ ഒരു വീട്ടിലെ 3 പേര്‍ മരിച്ച നിലയില്‍. ശോശാമ്മ ജോണ്‍(90), മകന്‍ ബേബി(75), കൊച്ചുമകന്‍ റെനി(30) എന്നിവരാണ് മരിച്ചത്. പ്രളയത്തില്‍ ഒറ്റപ്പെട്ട വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Last updated

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയും

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി സന്ദേശങ്ങളാണ് സംസ്ഥാന കൺട്രോൾ റൂമിൽ വിവിധ സ്രോതസുകളിൽ...

Posted by Pinarayi Vijayan on Friday, August 17, 2018

Last updated

പന്തളത്ത് രൂക്ഷമായ വെള്ളപ്പൊക്കം

പ്രളയം ദുരന്തം വിതച്ച പത്തനംതിട്ടയിലെ പന്തളത്ത് രൂക്ഷമായ വെള്ളപ്പൊക്കം. അച്ഛന്‍കോവിലാര്‍ കരകവിഞ്ഞ് ഗതിമാറി ഒഴുകുകയാണ്. പന്തളം നഗരത്തിലൂടെയാണ് പുഴ ഇപ്പോള്‍ ഒഴുകുന്നത്. നിരവധിആളുകളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Last updated

തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി തുടരുന്നു

തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി തുടരുന്നു. ഇന്ന് 5 പേരാണ് മരിച്ചത്. ചാലക്കുടി, മാള മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള കൂടുതല്‍ ഉപകരണങ്ങള്‍ ജില്ലയിലേക്ക് എത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

Last updated

വയനാട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട് തലപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തലപ്പുഴ സ്വദേശി ലിജിന്‍ പോളി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലിജിനെ കാണാതായത്.

Last updated

പൊന്നാനിയില്‍ വെള്ളപ്പൊക്കം

കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. തവനൂര്‍, വെട്ടം, മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ വെള്ളത്തില്‍ മുങ്ങി. ചമ്രവട്ടത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ക്യാമ്പില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

Last updated

മലപ്പുറത്ത് മഴയില്‍ കുറവ്

മലപ്പുറത്ത് മഴയില്‍ കുറവ്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി കരകവിഞ്ഞൊഴുകുന്നു. ഇവയുടെ പരിസര പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. കുറ്റിപ്പുറം, പൊന്നാനി, തവനൂര്‍, വെട്ടം, മലപ്പുറം, കോട്ടപ്പടി, കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ, വാഴയൂര്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം. മലപ്പുറം -പാലക്കാട് റൂട്ടില്‍ ഗതാഗതതടസ്സമുണ്ട്. 200ലധികം ദുരിതാശ്വാസ ക്യാപുകളില്‍ 5000ത്തിലധികം ആളുകളുണ്ട്. ഇന്ന് 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി.

Last updated

വയനാട്ടില്‍ ഇടവിട്ട് ശക്തമായ മഴ

വയനാട്ടില്‍ ശക്തമായ മഴക്ക് കുറവില്ല. ഇടവിട്ട് മഴ പെയ്യുകയാണ്. ഗതാഗത തടസ്സം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പനമരം നെല്യാട്, കോട്ടത്തറ, വെള്ളമുണ്ട പുതുശ്ശേരിക്കടവ്, പടിഞ്ഞാറേത്തറ പേയോട് എന്നിവിടങ്ങളില്‍ വെള്ളം കയറി. ആദിവാസി മേഖലകള്‍ പലതും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ താഴ്ത്തി.

Last updated

കോഴിക്കോട് മഴയില്‍ കുറവ്

കോഴിക്കോട് മഴയില്‍ കുറവ്. കൂടരഞ്ഞി അടക്കമുള്ള സ്ഥലങ്ങളില്‍ ഉച്ചക്ക് ശേഷം മഴ പെയ്തു. നഗരങ്ങളില്‍ ജലനിരപ്പ് താഴ്ന്നു. 266 ദുരിതാശ്വാസ ക്യാംപുകളിലായി6014 കുടുംബങ്ങള്‍ ഉണ്ട്. രണ്ട് ദിവസത്തിനിടെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. ഈ മാസം 9 മുതല്‍ 17 വരെ 10 മരണമാണ് കോഴിക്കോട് ജില്ലയില്‍ സംഭവിച്ചത്.

Last updated

കൊച്ചിയില്‍ ഇടവിട്ട മഴ

കൊച്ചിയില്‍ ഇടവിട്ട മഴ. പ്രളയ ദുരിതം രൂക്ഷമാകുന്നു. ആലുവ, പെരുമ്പാവൂര്‍, കാലടി, ഇടപ്പള്ളി, കളമ്മശ്ശേരി എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. രണ്ട് രക്ഷാ പ്രവര്‍ത്തകരെ കാണാതായി. ഗതാഗതം ദുഷ്കരമായി തുടരുന്നു.

Last updated

കണ്ണൂര്‍ മഴക്ക് നേരിയ ശമനം; മലയോര മേഖലയില്‍ ഇടവിട്ട് മഴ

കണ്ണൂര്‍ മഴക്ക് നേരിയ ശമനം. മലയോര മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നു. കൊട്ടിയൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി 10 തവണ ഉരുള്‍പൊട്ടി. 22 ക്യാംപുകളിലായി 681 കുടുംബങ്ങള്‍ ആണ് താമസിക്കുന്നത്. ആകെ 20035 ആളുകള്‍ ഉണ്ട്. മലയോര മേഖലയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

Last updated

കാസര്‍കോട് മഴക്ക് ശമനം; ചിലയിടങ്ങളില്‍ കടല്‍ക്ഷോഭം

കാസര്‍കോട് മഴക്ക് ശമനം. ചിലയിടങ്ങളില്‍ കടല്‍ക്ഷോഭം. ജനങ്ങള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്. 2 ക്യാംപുകളിലായി 322 ആളുകള്‍ ഉണ്ട്. മലയോര മേഖലയില്‍ ഇടവിട്ട് മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറുന്നുണ്ട്.

Last updated

കുതിരാന്‍ തുരങ്കത്തില്‍ മണ്ണ് മാറ്റല്‍ പുരോഗമിക്കുന്നു

പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ കുതിരാന്‍ തുരങ്കത്തില്‍ മണ്ണ് മാറ്റുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗതാഗതം താല്‍ക്കാലികമായെങ്കിലും പുനസ്ഥാപിക്കാനണ് ശ്രമം. ഇടക്കിടെ പെയ്യുന്ന മഴ ഈ ശ്രമത്തിന് തടസമാകുകയാണ്.

Last updated

പാലക്കാട് മഴക്ക് നേരിയ ശമനം

പാലക്കാട് ജില്ലയില്‍ മഴക്ക് നേരിയ ശമനം. ഇന്നലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം ഇന്ന് ലഭിച്ചു. ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ട്. ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകയാണ്.

Last updated

മലാപ്പറമ്പ് ബൈപ്പാസിന്‍റെ ഇരുവശങ്ങളിലെയും വീടുകളില്‍ വെള്ളം കയറി

കോഴിക്കോട് മലാപ്പറമ്പ് ബൈപ്പാസിന്‍റെ ഇരുവശങ്ങളിലെയും വീടുകളില്‍ വെള്ളം കയറി. പൂനൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീടുകളിലേക്കും വെള്ളം കയറിയത്.

Last updated

മലപ്പുറത്ത് മഴ മാറി നിന്നതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി

മലപ്പുറത്ത് മഴ മാറി നിന്നതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.മൂന്ന് മരണങ്ങള്‍ ജില്ലയില് ഇന്നുണ്ടായി. ഒരാളെ കാണാതായിട്ടുണ്ട്. ഭാരതപ്പുഴ കരകവിഞ്ഞതോടെ പൊന്നാനി, കുറ്റിപ്പുറം മേഖല പൂര്‍ണമായും വെള്ളത്തിലാണ്.

Last updated

രക്ഷപ്പെടുത്തിയവരെ നേവി ആസ്ഥാനത്ത് എത്തിക്കുന്നു

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയവരെ കൊച്ചിയില്‍ നേവി ആസ്ഥാനത്ത് ഇപ്പോഴും എത്തിച്ചുകൊണ്ടിരിക്കുകയാണ്.

Last updated

മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

82,442 പേരെ രക്ഷപ്പെടുത്തി, മഴക്കെടുതിയില്‍ 324 മരണം: മുഖ്യമന്ത്രി LIVE BLOG

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നുമാണ് റിപ്പോര്‍ട്ട്

Last updated

പിന്തുണയുമായി ലിവര്‍പൂളും ബാഴ്സലോണയും

കേരളത്തിലെ പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണയര്‍പ്പിച്ച് ലിവര്‍പൂളും ബാഴ്‌സലോണയും. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇരു ടീമുകളും സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പറയുന്ന പോസ്റ്റ് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുമുണ്ട്. ഇന്നാണ് ബാഴ്സലോണയുടെ സന്ദേശം വന്നതെങ്കില്‍ ഇന്നലെ തന്നെ ലിവര്‍പൂള്‍ എഫ്സിയുടെ ഫേസ്ബുക്ക് പേജില്‍ സന്ദേശം വന്നിരുന്നു

82,442 പേരെ രക്ഷപ്പെടുത്തി, മഴക്കെടുതിയില്‍ 324 മരണം: മുഖ്യമന്ത്രി LIVE BLOG

Last updated

ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം

Last updated

അപ്പര്‍കുട്ടനാട്ടില്‍ കൂട്ടപ്പലായനം

അപ്പര്‍കുട്ടനാട് ഒറ്റപ്പെടുന്നു. ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു. ട്രാക്ടറുകളിലടക്കം ആളുകളെ കൊണ്ടുപോകുന്നു. ആളുകള്‍ ചങ്ങനാശ്ശേരി മേഖലയിലേക്ക് പലായനം ചെയ്യുകാണ്. വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Last updated

സംസ്ഥാനത്ത് റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു

സംസ്ഥാനത്ത് റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. കോഴിക്കോട്- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസില്ല. ദേശീയ സംസ്ഥാന പാതകളില്‍ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു.

Last updated

കൈത്താങ്ങായി കൊച്ചി മെട്രോയുടെ സൌജന്യ യാത്ര

ഇന്നലെ നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് സൌജന്യ സര്‍വീസാണ് നടത്തുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഐസിയുവിലെ രോഗിയെയടക്കം ഇന്ന് മെട്രോ സര്‍വീസ് വഴിയാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.

Last updated

ഫൈബര്‍ വള്ളങ്ങള്‍ക്കായി ബന്ധപ്പെടുക

പ്രളയബാധിത സ്ഥലങ്ങളിലേക്ക് ഫൈബർ വള്ളങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് താനൂരിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ സന്നദ്ധത അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9037152526, 9074305217.

Last updated

ഇന്ധനക്ഷാമം രൂക്ഷമാകുന്നു

പല മേഖലകളിലും കടുത്ത ഇന്ധനക്ഷാമം. നിരവധി പമ്പുകളടച്ചു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കണം എന്ന് പമ്പ് ഉടമകള്‍ക്ക് നിര്‍ദേശം.

പെട്രോള്‍ പമ്പില്‍ നിന്ന് സ്വകാര്യ വ്യക്തികള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് മാത്രം പെട്രോള്‍ നല്‍കാനും നിര്‍ദേശം നല്‍കി.

Last updated

മലപ്പുറത്ത് ആശുപത്രിയില്‍ വെള്ളം കയറി

മലപ്പുറം ജില്ല താലൂക്ക് ആശുപത്രിയില്‍ വെള്ളം കയറി. രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു.

Last updated

തിരൂർ - ചമ്രവട്ടം പാത വെള്ളത്തിൽ

മലപ്പുറത്ത് ഇന്ന് മഴ കുറഞ്ഞു. പക്ഷേ ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനിടയിലാണ്. തിരൂർ - ചമ്രവട്ടം പാത വെള്ളത്തിൽ മുങ്ങി. 27 അംഗ കരസേനയും 153 അംഗ എന്‍ഡിആര്‍എഫ് സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ജില്ലയിലുണ്ട്.

Last updated

ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം ഉറപ്പുവരുത്താന്‍

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ വിവിധ ജില്ലകളിലായി ഹെലികോപ്റ്ററുകളെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ വരുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു-

82,442 പേരെ രക്ഷപ്പെടുത്തി, മഴക്കെടുതിയില്‍ 324 മരണം: മുഖ്യമന്ത്രി LIVE BLOG

Last updated

പന്തളം വെള്ളത്തില്‍ മുങ്ങി

പത്തനംതിട്ടയിലെ പന്തളം വെള്ളത്തില്‍ മുങ്ങി. കൊല്ലത്ത് നിന്ന് ഉള്‍പ്പെടെ ബോട്ടുകള്‍ എത്തി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Last updated

ഇന്ന് മരണം 9 ആയി

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. മഴക്കെടുതി കൂടുതല്‍ ദുരിതം വിതച്ച എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മഴക്കെടുതിയില്‍ 9 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. തൃശൂരില്‍ നാലും മലപ്പുറം, പാലക്കാട് ജില്ലകളില്‍ രണ്ടും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Posted by Pinarayi Vijayan on Thursday, August 16, 2018

Last updated

കേരളം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക്

മഴക്കെടുതിക്ക് പിന്നാലെ പല ജില്ലകളും ഇന്ധന പ്രതിസന്ധിയിലേക്ക്. പല പെട്രോള്‍ പമ്പുകളിലും സ്റ്റോക് തീര്‍ന്നു. ഇതോടെ ബാക്കിയുള്ള ഇടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

Last updated

ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങി

ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. ദൃശ്യ-പത്ര മാധ്യമ പ്രവര്‍ത്തകരടക്കം 33 പേരാണ് കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിഞ്ഞിതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല.

Last updated

വയനാട് മഴ കുറഞ്ഞു

വയനാട് ജില്ലയില്‍ മഴ കുറഞ്ഞു. ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 225 സെന്റീമീറ്റര്‍ താഴ്ത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വെള്ളക്കെട്ട് അല്‍പം കുറഞ്ഞു.

Last updated

കെ.എസ്.ആര്‍.ടി.സി സർവ്വീസുകൾ താളം തെറ്റുന്നു

കെ.എസ്.ആര്‍.ടി.സി കളക്ഷൻ കുത്തനെ ഇടിയുകയാണ്. ഇന്നലെ 4 കോടിയാണ് കളക്ഷന്‍. ശരാശരി കിട്ടുന്ന കളക്ഷനേക്കാൾ 2 .5 കോടിയുടെ കുറവുണ്ടായി. ദേശീയപാത വഴിയുള്ള സർവ്വീസുകൾ സ്തംഭിച്ച അവസ്ഥയിലാണ്.

Last updated

കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ തൃശൂരിലേക്ക്

തൃശൂരില്‍ മഴ കുറയുന്നു. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ തൃശൂരിലെത്തി. മാളയില്‍ നൂറു കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് വെള്ളം പോലും കിട്ടാത്ത സാഹചര്യമാണുള്ളത്.

Last updated

കേരളത്തിലെ ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല

82,442 പേരെ രക്ഷപ്പെടുത്തി, മഴക്കെടുതിയില്‍ 324 മരണം: മുഖ്യമന്ത്രി LIVE BLOG

വെള്ളപ്പൊക്കം കാരണം വെള്ളിയാഴ്ച കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തീവണ്ടികള്‍ ഓടില്ല. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ (കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികള്‍ ഓടില്ല. എറണാകുളംഷൊര്‍ണൂര്‍ പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല. പാലക്കാട് - ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ - കോഴിക്കോട് റൂട്ടിലും വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടി സര്‍വീസ് ഉണ്ടാവില്ല. തിരുവനന്തപുരം- എറണാകുളം (ആലപ്പുഴ വഴി), തിരുവനന്തപുരം - തിരുനെല്‍വേലി ( നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് തീവണ്ടികള്‍ ഓടും. മിക്കയിടത്തും പാളത്തില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ റെയില്‍വേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങള്‍ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയില്‍വേ അറിയിച്ചു.

പ്രളയവും മണ്ണിടിച്ചിലും കാരണം ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള തീവണ്ടികള്‍ വെളളിയാഴ്ച വൈകീട്ട് നാല് വരെ റദ്ദാക്കി. കോട്ടയം വഴി തിരുവനന്തപുരം എറണാകുളത്തേക്കും തിരിച്ചുമുള്ള പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ഷൊര്‍ണൂര്‍ പാലക്കാട് പാതയിലും പാലക്കാട് ഷൊര്‍ണൂര്‍കോഴിക്കോട് പാതയിലും വെള്ളിയാഴ്ച വൈകീട്ട് നാല് വരെ തീവണ്ടി സര്‍വീസുണ്ടാകില്ല. സ്ഥിതിഗതികള്‍ പരിശോധിച്ചതിനുശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. അതേ സമയം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ വഴി തിരുനെല്‍വേലിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.

Last updated

ഇടുക്കിയില്‍ ജലനിരപ്പ് കൂടി; അതീവജാഗ്രതാ നിര്‍ദേശം

ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടി. 2402.2 അടിയായാണ് വര്‍ധിച്ചത്. ഷട്ടറുകളിലൂടെ പുറത്തേക്കൊഴുകുന്നത് സെക്കന്‍റില്‍ 15 ലക്ഷം ലിറ്റര്‍ ജലമാണ്. ഇടുക്കിയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.

Last updated

പാലക്കാട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും

നെന്മാറ ആളുവാശേരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 7 പേർ മരിച്ചിരുന്നു. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മണ്ണാർക്കാട് കരടിപാറയിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിലും ഇന്ന് നടക്കും. പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകളിലായി 4451 പേർ കഴിയുന്നു. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കം ചെയ്യും.

Last updated

കോഴിക്കോട് മഴക്ക് നേരിയ ശമനം; റോഡുകളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങി

കോഴിക്കോട് ജില്ലയില്‍ മഴക്ക് നേരിയ ശമനം. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മലയോര മേഖലകളില്‍ ഒന്നും ഇന്ന് ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോഡുകളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങി.

Last updated

പത്തനംതിട്ടയില്‍ മഴ കുറഞ്ഞു; നദികളില്‍ ജലനിരപ്പ് താഴുന്നു

പത്തനംതിട്ടയുടെ തെക്ക്- കിഴക്കന്‍ മേഖലകളില്‍ മഴക്ക് ശമനം. ഇതോടെ പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. മഴക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല.

Last updated

എറണാകുളത്ത് നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം

കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതി കൂടുതല്‍ ദുരിതം വിതച്ച എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നാവികസേനയുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ആലുവയും സമീപ പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വ്യവസായിക മേഖലകളിലും വെള്ളം കയറി. മഴ തുടരുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പും ഉയരുകയാണ്. പെരിയാറിന്റെയും ചാലക്കുടി പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Last updated

തൃശൂരില്‍ കനത്ത മഴയും കാറ്റും

തൃശൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ജില്ലയില്‍ നാശം വിതച്ച് ശക്തമായ കാറ്റും വീശുന്നുണ്ട്. കൂറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. മഴക്കെടുതിയില്‍ മാത്രം ഇന്നലെ തൃശൂര്‍ ജില്ലയില്‍ മരിച്ചത് 20 പേരാണ്. ചാലക്കുടി പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ടൌണ്‍ ഒറ്റപ്പെട്ട നിലയിലാണ്. പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞു. ജില്ലയില്‍ 286 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Last updated

രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി തുടരുന്നു. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേന സംസ്ഥാനത്ത് എത്തി. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘങ്ങളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. തൃശൂര്‍ കൂറാഞ്ചേരിയിലും പാലക്കാട് നെന്‍മാറ അലുവാശ്ശേരിയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. പത്തനംതിട്ടയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ ബോട്ട് വഴിയും ഹെലികോപ്ടര്‍ മാര്‍ഗവും രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.

Last updated