LiveTV

Live

Kerala

നെടുമ്പാശ്ശേരിയില്‍ ടെര്‍മിനലില്‍ വെള്ളം കയറുന്നു; ജീവനക്കാരെ ഒഴിപ്പിക്കുന്നു

സി.ഐ.എസ്.എഫ് അടക്കം എല്ലാ ജീവനക്കാരെയും ഒഴിപ്പിക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍  ടെര്‍മിനലില്‍ വെള്ളം കയറുന്നു; ജീവനക്കാരെ ഒഴിപ്പിക്കുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറുന്നു. ടെര്‍മിനലിലേക്ക് ഉള്‍പ്പെടെ വെള്ളം കയറുകയാണ്. ഇതോടെ സി.ഐ.എസ്.എഫ് അടക്കം എല്ലാ ജീവനക്കാരെയും ഒഴിപ്പിക്കുകയാണ്.

ഇന്നലെ വൈകിട്ടോടെ സോളാര്‍ പാനല്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഈ മാസം 26 വരെ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് നെടുമ്പാശ്ശേരിയില്‍ വെള്ളം കയറിയത്.