LiveTV

Live

Kerala

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കാസര്‍കോട് ഒഴികെയുളള ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ

നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ന് മഴ പെയ്യുമെങ്കിലും തീവ്രത കുറഞ്ഞേക്കും. രാവിലെ ചിലയിടങ്ങളില്‍ മഴയൊഴിഞ്ഞ നിലയിലാണ്. വെള്ളം കുറഞ്ഞുവരുന്നുണ്ട്. മഴ മാറിയാല്‍ വെള്ളക്കെട്ട് കുറയും. ഗതാഗത സൌകര്യം ഇങ്ങനെ സുഗമമാക്കാന്‍ കഴിയും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകരമാകും.