LiveTV

Live

Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് കുറക്കുന്നത് തീരുമാനിക്കാന്‍ ഉന്നതതലയോഗം ഇന്ന്

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും കേന്ദ്ര ദുരന്ത നിവാരണ സമിതിയും കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുക

മുല്ലപ്പെരിയാർ  ജലനിരപ്പ് കുറക്കുന്നത് തീരുമാനിക്കാന്‍ ഉന്നതതലയോഗം ഇന്ന്

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള ഉന്നതതല യോഗം ഇന്ന്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും കേന്ദ്ര ദുരന്ത നിവാരണ സമിതിയും കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുക. സുപ്രീം കോടതി നിർദേശ പ്രകാരമാണ് യോഗം.

ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന പ്രതിനിധികൾ വീഡിയോ കോൺഫ്രൻസിലായിരിക്കും പങ്കെടുക്കുക. ജലനിരപ്പ് 139 അടിയായി കുറക്കുന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഡാമിന്റെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും പരിഗണിക്കും.