LiveTV

Live

Kerala

കേരളത്തിന് 10 കോടിയുടെ സഹായവുമായി പഞ്ചാബ്

സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പും കേരളത്തിനായി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 2 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.

കേരളത്തിന് 10 കോടിയുടെ സഹായവുമായി പഞ്ചാബ്

പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിന് സഹായവുമായി പഞ്ചാബ്. കേരളത്തിന് 10 കോടിയുടെ സഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ബാക്കി 5 കോടിയുടെ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് നല്‍കുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പും കേരളത്തിനായി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 2 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.