LiveTV

Live

Kerala

സ്ഥിതി അതീവ ഗുരുതരം; മുന്നറിയിപ്പ് അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥിതി അതീവ ഗുരുതരം; മുന്നറിയിപ്പ് അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും വെള്ളം കയറാനിടയുണ്ട്. ആലുവയില്‍ ഒരു മീറ്റര്‍ കൂടി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ വെള്ളം കയറിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ കൂടി മാറണം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെയും ഹെലികോപ്റ്ററുകളെയും അയക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.‌ പത്തനംതിട്ടയില്‍ 10 ഹെലികോപ്റ്ററുകള്‍ കൂടി എത്തും.

കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം

Posted by Chief Minister's Office, Kerala on Wednesday, August 15, 2018