LiveTV

Live

Kerala

അഞ്ച് ദിവസം കൂടി മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴ തുടരും. ബംഗാൾ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് കേരളത്തിൽ പരക്കെ മഴക്ക് കാരണമായത്

 അഞ്ച് ദിവസം കൂടി മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴ തുടരും. ബംഗാൾ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് കേരളത്തിൽ പരക്കെ മഴക്ക് കാരണമായത്.

വടക്കൻ കേരളത്തിലും മലയോര മേഖലകളിലും അടുത്ത രണ്ട് ദിവസങ്ങളിലായി 20 സെന്റി മീറ്റർ വരെ കനത്ത മഴക്കുളള സാധ്യതയുണ്ട്.ന്യൂന മർദ്ദത്തിന്റെ സ്വാധീനത്താൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാം. കടലിൽ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.