LiveTV

Live

Kerala

കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറിയൊഴുകാൻ കാരണം പാലം നിർമാണത്തിലെ അശാസ്ത്രീയത  

പുഴ ദിശ മാറി ഒഴുകിയതാണ് കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറിയൊഴുകാൻ കാരണം പാലം നിർമാണത്തിലെ അശാസ്ത്രീയത  

പുഴ ദിശ മാറി ഒഴുകിയതാണ് കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്. പുഴക്ക് കുറുകെയുള്ള പാലത്തിന്‍റെ അശാസ്ത്രീയതയാണ് പുഴ ദിശമാറുന്നതിന് കാരണമായത്. പുതിയ പാലം നിര്‍മ്മിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന പാറകല്ലുകളും മരങ്ങളുമെല്ലാം കണ്ണപ്പന്‍ കുണ്ടിലെ പാലത്തില്‍ അടഞ്ഞതോടെയാണ് പുഴ ദിശമാറി ഒഴുകിയത്. നേരത്തെ ഉണ്ടായിരുന്ന ചെറിയ തടയണയും നടപാതയും പൊളിച്ചുമാറ്റാതെ അതിനു മുകളിലാണ് പാലം നിര്‍മ്മിച്ചത്. ഇതാണ് ഒഴുക്ക് തടസ്സപെടുത്തുന്നതിന് പ്രധാന കാരണം.

പുഴയുടെ ഇരുകരകളിലും നിരവധി കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. ഇതും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മട്ടിക്കുന്ന് പാലത്തിലും നിരവധി മരങ്ങളും കല്ലുകളും അടിഞ്ഞ് കൂടി കിടന്നിരുന്നു.