LiveTV

Live

Kerala

കോഴിക്കോട് നാലുനില കെട്ടിടത്തിന് തീപിടിച്ചു

രാമനാട്ടുകര ബൈപ്പാസിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഹോട്ടലിലാണ് രാത്രി 10 മണിയോടെ തീ പിടിത്തമുണ്ടായത്. നാല് നില കെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകളിലായാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

കോഴിക്കോട്  നാലുനില കെട്ടിടത്തിന് തീപിടിച്ചു

കോഴിക്കോട് രാമനാട്ടുകരയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ചു. താഴെ നിലയിലെ ഹോട്ടലിൽ നിന്നാരംഭിച്ച തീ നാലു നിലകളിലേക്കും പടർന്നു. ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

രാമനാട്ടുകര ബൈപ്പാസിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഹോട്ടലിലാണ് രാത്രി 10 മണിയോടെ തീ പിടിത്തമുണ്ടായത്. നാല് നില കെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകളിലായാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. അടുക്കളയിൽ നിന്നാരംഭിച്ച തീ നിമിഷ നേരം കൊണ്ട് നാലു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു.

രാമനാട്ടുകര സ്വദേശി പറമ്പൻ ബാപ്പുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അടുക്കളയിലെ എക്സോസ് ഫാനിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നികമനം. തീ പിടിത്തത്തെ തുടർന്ന് ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ആറ് ഫയർ എഞ്ചിനുകൾ ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്.