LiveTV

Live

Kerala

തിരുവനന്തപുരത്ത് തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

ആറ് പേരായിരുന്നു തോണിയിലുണ്ടായിരുന്നത് നാലു പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനു പോയ വളളം മറിഞ്ഞ് 2 പേർ മരിച്ചു. അ‍ഞ്ചുതെങ്ങ് സ്വദേശികളായ സഹായരാജ്,കാർമൽ എന്നിവരാണ് മരിച്ചത്. പ്രക്ഷുബ്ധമായ കടലിൽ തിരമാലയിൽ പെട്ടാണ് വളളം മറിഞ്ഞത്.വളളത്തിലുണ്ടായിരുന്ന മറ്റു നാല് പേർ നീന്തി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.