LiveTV

Live

Kerala

തിരുവനന്തപുരത്ത് വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു

പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്

തിരുവനന്തപുരത്ത് വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയില്‍ വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞതിനൊപ്പം സുരേഷും കിണറ്റില്‍ വീഴുകയായിരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടരുകയാണ്.