LiveTV

Live

Kerala

നെഹ്രു ട്രോഫി വള്ളംകളി മാറ്റി വച്ചു 

ഡാമുകള്‍ തുറന്നാല്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്

നെഹ്രു ട്രോഫി വള്ളംകളി മാറ്റി വച്ചു 

കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച (ആഗസ്റ്റ് 11) നടത്താനിരുന്ന 66-ാമത് നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു. ഡാമുകള്‍ തുറന്നാല്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.