LiveTV

Live

Kerala

സജ്ന ഷാജി എന്ന ട്രാന്‍സ്ജെന്‍ഡര്‍ അമ്മ

സ്വത്വം വെളിപ്പെടുത്താനാകാതെ ഉള്‍വലിയുന്നവര്‍ക്കും സമൂഹത്തിന്റെ ചൂഷണത്തിന് വിധേയരായി പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവര്‍ക്കും കൈത്താങ്ങാവാന്‍ പുതിയ സംഘടന രൂപീകരിക്കുന്ന തിരക്കിലാണ് സജ്ന.

സജ്ന ഷാജി എന്ന ട്രാന്‍സ്ജെന്‍ഡര്‍ അമ്മ

സജ്ന ഷാജി എന്ന ട്രാന്‍സ്ജെന്‍ഡര്‍ ഇന്നൊരു അമ്മയാണ്. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ പ്രവീണിന്റെ അമ്മ എന്ന് പറഞ്ഞാല്‍ ചിലരെങ്കിലും അറിയും. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ടിവരുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കൈത്താങ്ങാവാന്‍ കരുത്തരാവുകയാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം.

പ്രവീണിനെ മകനായി ഏറ്റെടുത്തത് മുതല്‍ ഉത്തരവാദിത്തമുളള ഒരമ്മയായി മാറുകയായിരുന്നു സജ്ന. പാലക്കാട്ടുകാരനായ പ്രവീണിനെ മഹാരാജാസിന്റെ മുറ്റത്തേക്കെത്തിച്ചതിന് പിന്നില്‍ ഈ അമ്മയാണ്. ഞാന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഒരമ്മ. കോട്ടയത്ത് ജനിച്ച സജ്നക്ക് സ്വത്വം വെളിപ്പെടുത്തിയതോടെ നാടും വീടും വിട്ട് വരേണ്ടി വന്നു. പിന്നെ കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെയുളള യാത്ര.

സമൂഹം അകറ്റിനിര്‍ത്തിയപ്പോഴൊക്കെ മുന്നേറാനുളള വഴികള്‍ തേടുകയായിരുന്നു സജ്ന. സ്വത്വം വെളിപ്പെടുത്താനാകാതെ ഉള്‍വലിയുന്നവര്‍ക്കും സമൂഹത്തിന്റെ ചൂഷണത്തിന് വിധേയരായി പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവര്‍ക്കും കൈത്താങ്ങാവാന്‍ പുതിയ സംഘടന രൂപീകരിക്കുന്ന തിരക്കിലാണ് സജ്ന.