LiveTV

Live

Kerala

സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്തിച്ചില്ല, അതാണ് കരുണാനിധി ചെയ്ത ഏറ്റവും നല്ല കാര്യം; മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി  

ഭാര്യയെ നോക്കാതെ ഊരു ചുറ്റിയില്ല, 15 ലക്ഷം തരാമെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിച്ചില്ല, തമിഴ് നാട്ടിൽ കലാപം ഉണ്ടാക്കിയില്ല.. കരുണാനിധിയെ അവഹേളിച്ച ടി.ജി മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി

സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്തിച്ചില്ല, അതാണ് കരുണാനിധി ചെയ്ത ഏറ്റവും നല്ല കാര്യം; മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി  

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ അവഹേളിച്ച ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. "മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?" എന്നായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്താന്‍ അനുവദിച്ചില്ല എന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ല കാര്യമെന്നാണ് മോഹന്‍ദാസിന് സോഷ്യല്‍ മീഡിയ നല്‍കിയ ചുട്ടമറുപടി.

മോഹന്‍ദാസിന്‍റെ ട്വീറ്റിന് മറുപടിയുമായി നിരവധി പേരെത്തി. ചാണക സംഘങ്ങളെ ദ്രാവിഡ മണ്ണിൽ കാലുകുത്താൻ സമ്മതിച്ചില്ല, സവർണ്ണ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് തമിഴ് മണ്ണിൽ വിത്തിറക്കാൻ പോലും അവസരം നൽകിയില്ല, ന്യൂനപക്ഷ -ദളിത്‌ വേട്ടയ്‌ക്കോ വംശഹത്യക്കോ ഒരിക്കൽപ്പോലും തമിഴ് മണ്ണിൽ ചോര ചിന്താൻ അവസരം നൽകിയില്ല എന്നതാണ് അഡ്വ. ജഹാംഗീര്‍ പാലേരി നല്‍കിയ മറുപടി. ഭാര്യയെ നോക്കാതെ ഊരു ചുറ്റിയില്ല, 15 ലക്ഷം തരാമെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിച്ചില്ല, തമിഴ് നാട്ടിൽ കലാപം ഉണ്ടാക്കിയില്ല എന്നാണ് മറ്റൊരു പ്രതികരണം.

സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്തിച്ചില്ല, അതാണ് കരുണാനിധി ചെയ്ത ഏറ്റവും നല്ല കാര്യം; മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി  

സംഘികളെ നാലയലത്ത് അടുപ്പിച്ചില്ല, ആൾ ദൈവങ്ങൾക്ക് മുൻപിൽ മുട്ട് മടക്കിയില്ല, സംഘികളെ പോലെ അല്ല നന്നായി എഴുതും, വായിക്കും എന്നാണ് അനീഷ് കെ എസിന്‍റെ പ്രതികരണം. ഗോ മൂത്രത്തിന് പകരം പശുവിൻ പാൽ കുടിക്കാറുണ്ടായിരുന്നു, ചാണകത്തിന് പകരം അരി ഭക്ഷണം കഴിച്ചിരുന്നു, തല്ലികൊല്ലുന്നതിനും തമ്മിലടിപ്പിക്കുന്നതിനും പകരം മനുഷ്യരെ സ്നേഹിച്ചിരുന്നു എന്നാണ് ഷംസു എന്‍.പി നല്‍കിയ മറുപടി.

സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്തിച്ചില്ല, അതാണ് കരുണാനിധി ചെയ്ത ഏറ്റവും നല്ല കാര്യം; മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി  

ജാതിയും മതവും നോക്കാതെ പാവപ്പെട്ടവരെ സഹായിച്ചു, വിവാഹം കഴിച്ച ഭാര്യയെ ഉപേക്ഷിച്ചില്ല, അധികാരത്തിൽ കയറാൻ വർഗീയ കലാപങ്ങൾ നടത്തിയില്ല, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയില്ല എന്നിങ്ങനെ തുടരുന്നു മോഹന്‍ദാസിനുള്ള സോഷ്യല്‍ മീഡിയയുടെ മറുപടി.

സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്തിച്ചില്ല, അതാണ് കരുണാനിധി ചെയ്ത ഏറ്റവും നല്ല കാര്യം; മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി  

മറുപടി നല്‍കിയ ചിലരെ മോഹന്‍ദാസ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

സംഘപരിവാരത്തെ ദ്രാവിഡ മണ്ണില്‍ കാലുകുത്തിച്ചില്ല, അതാണ് കരുണാനിധി ചെയ്ത ഏറ്റവും നല്ല കാര്യം; മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ മറുപടി