LiveTV

Live

Kerala

നെഹ്രു ട്രോഫി വള്ളംകളിക്ക് ഇനി രണ്ടു നാളുകള്‍ മാത്രം

കേരളത്തില്‍ ഒരു സീസണില്‍ നടക്കുന്ന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കിയുള്ള കേരള ബോട്ട് റേസ് ലീഗിന്റെ ആദ്യ പതിപ്പിന്റെ തുടക്കം കൂടിയാണ് ശനിയാഴ്ച നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി

നെഹ്രു ട്രോഫി വള്ളംകളിക്ക് ഇനി രണ്ടു നാളുകള്‍ മാത്രം

ഈ വര്‍ഷത്തെ നെഹ്രു ട്രോഫി വള്ളംകളിക്ക് ഇനി കാത്തിരിക്കേണ്ടത് രണ്ടു നാളുകള്‍ മാത്രം. കേരളത്തില്‍ ഒരു സീസണില്‍ നടക്കുന്ന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കിയുള്ള കേരള ബോട്ട് റേസ് ലീഗിന്റെ ആദ്യ പതിപ്പിന്റെ തുടക്കം കൂടിയാണ് ശനിയാഴ്ച നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി. ഔദ്യോഗികമായി കെ.ബി.എല്ലിന് തുടക്കമാവുന്നതിനാല്‍ തന്നെ കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാനുള്ള ശ്രമത്തിലാണ് സംഘാടകരോടൊപ്പം പങ്കെടുക്കുന്ന ടീമുകളും.

വിസിലടി മുതല്‍ വ്യായാമം വരെ എല്ലാറ്റിനും കാലാനുസൃതമായി പ്രൊഫണലിസം കടന്നു വന്നിട്ടുണ്ട് വള്ളംകളിയില്‍. പണ്ട് കൂലിപ്പണിക്കാര്‍ ജോലി കഴിഞ്ഞ് നാടിന്റെ അഭിമാനമായ ചുണ്ടന്റെ മാര്‍ത്തട്ടില്‍ കയറി തുഴഞ്ഞിരുന്ന കാലത്തെ കളിയല്ല ഇന്ന്. നെഹ്രു ട്രോഫിക്ക് ആഴ്ചകള്‍ മുന്‍പ് തുടങ്ങുന്ന ക്യാമ്പുകള്‍, ശാസ്ത്രീയ പരിശീലനം. ഇത്തവണ നെഹ്രു ട്രോഫിയോടെ കേരള ബോട്ട് റേസ് ലീഗിന് തുടക്കമാവുമ്പോള്‍ ഇവിടം കൊണ്ടും അവസാനിക്കില്ല പ്രൊഫണല്‍ ടച്ച്.

വള്ളംകളി അതിന്റെ പുതിയ കാലത്തേക്ക് പ്രവേശിക്കുമ്പോള്‍ അതിനനുസൃതമായി പുതിയ ആയുധങ്ങള്‍ കരുതിവെക്കാനുള്ള ഒരുക്കങ്ങളാണ് ക്ലബ്ബുകളുടെ പരിശീലന ക്യാമ്പുകളില്‍ ദൃശ്യമാവുന്നത്.