LiveTV

Live

Kerala

മലബാറില്‍ കനത്ത മഴ; കക്കയം ഡാമിന്‍റെ ഷട്ടർ തുറന്നു

ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. ജില്ലയിലെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് കെട്ടിടം തകര്‍ന്നുവീണ് അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

മലബാറില്‍ കനത്ത മഴ; കക്കയം ഡാമിന്‍റെ ഷട്ടർ തുറന്നു

മലബാറില്‍ കനത്ത മഴ. ജലനിരപ്പ് ഉയര്‍ന്ന കോഴിക്കോട് കക്കയം ഡാമിന്‍റെ ഷട്ടർ തുറന്നു. ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. ജില്ലയിലെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് കെട്ടിടം തകര്‍ന്നുവീണ് അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

മലബാറില്‍ കനത്ത മഴ; കക്കയം ഡാമിന്‍റെ ഷട്ടർ തുറന്നു

ഇന്നലെ രാത്രി മുതലാണ് പല ജില്ലകളിലും കനത്ത മഴ ആരംഭിച്ചത്. വയനാട്ടില്‍ കല്പ‍റ്റ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറി. ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നാലാമത്തെ ഷട്ടര്‍ തുറക്കാനുള്ള സാധ്യതയുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മലപ്പുറത്തും കനത്ത മഴയാണ്. കാളികാവില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിലമ്പൂര്‍ കാളികാവ് പെരിന്തല്‍മണ്ണ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.

കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. കൂമ്പാറ കക്കാടം പൊയില്‍ റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടസപ്പെട്ടു. കോടഞ്ചേരി ചെമ്പുകടവില്‍ പുഴയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. കൂടരിഞ്ഞി പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് അവധിയാണ്.