LiveTV

Live

Kerala

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു

ഗവർണർ ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. ജസ്റ്റിസ് ആന്റണി ‍ഡൊമിനിക് സ്ഥാനമൊഴി‍ഞ്ഞ ഒഴിവിലാണ് ജസ്റ്റിസ് ഋഷികേശ് റോയ് ചീഫ് ജസ്റ്റിസായി നിയമിതനായത്.