LiveTV

Live

Kerala

വഴിയും വെള്ളവുമില്ല; മുണ്ടാറിനെ അവഗണിക്കുന്നതായി പരാതി

വഴിയും വെള്ളവും ഇല്ലാതെ ഒറ്റപ്പെട്ട കോട്ടയം മുണ്ടാര്‍ നിവാസികളോട് അധികൃതരും രാഷ്ട്രീയ നേതൃത്വങ്ങളും കാട്ടുന്ന അവഗണന തുടരുന്നു

വഴിയും വെള്ളവുമില്ല; മുണ്ടാറിനെ അവഗണിക്കുന്നതായി പരാതി

യാത്രാസൌകര്യവും കുടിവെള്ള പ്രശ്നവും രൂക്ഷം മുണ്ടാര്‍ നിവാസികളെ അധികാരികള്‍ അവഗണിക്കുന്നതായി പരാതി. വഴിയും വെള്ളവും ഇല്ലാതെ ഒറ്റപ്പെട്ട കോട്ടയം മുണ്ടാര്‍ നിവാസികളോട് അധികൃതരും രാഷ്ട്രീയ നേതൃത്വങ്ങളും കാട്ടുന്ന അവഗണന തുടരുന്നു. ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താസംഘത്തിലെ രണ്ട് പേര്‍ മരണമട‍ഞ്ഞിട്ടും മുണ്ടാറിലെ യാത്രാക്ലേശത്തിനും ദുരിത ജീവിതത്തിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

പുറംലോകത്തേക്ക് വരാന്‍ വള്ളം തന്നെയാണ് മുണ്ടാര്‍ നിവാസികളുടെ പ്രധാന ആശ്രയം. സ്കൂളില്‍ പോകുന്ന കുട്ടികളടക്കം ഈ വെല്ലുവിളിയെ അതിജീവിച്ചാണ് യാത്ര ചെയ്യുന്നത്. പാലം എന്നത് ഇവിടെയും സ്വപ്നമായി അവശേഷിക്കുയാണ്. വാഗ്ദാനങ്ങളുടെ പെരുമഴയുണ്ടെങ്കിലും കുടിവെള്ളം പോലും കിട്ടാകനിയാണ്.

ഇത്തവണത്തെ വെള്ളപ്പൊക്കം ഇവരുടെ ദുരിതം ഇരട്ടിയാക്കി. അടിസ്ഥാന ജീവിത സാഹചര്യമെങ്കിലും നല്‍കിയില്ലെങ്കില്‍ മുണ്ടാര്‍ ഉപേക്ഷിക്കാനാണ് ഇവിടെയുള്ളവരുടെ തീരുമാനം.