LiveTV

Live

Kerala

വണ്ണപ്പുറം കൂട്ടക്കൊല; പ്രതി ലിബീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

എന്നാല്‍ കൂടുതല്‍ തെളിവെടുപ്പിനായി പ്രതി ലിബീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും

വണ്ണപ്പുറം കൂട്ടക്കൊല; പ്രതി ലിബീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി ലിബീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. എന്നാല്‍ കൂടുതല്‍ തെളിവെടുപ്പിനായി പ്രതി ലിബീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ലിബീഷിന്റെ തൊടുപുഴ കാരിക്കോട്ടെ വീട്ടില്‍ നിന്ന് കൊല്ലപ്പെട്ട കൃഷ്ണന്റെ ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രധാന പ്രതി അനീഷിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുയാണ് അന്വേഷണസംഘം . അനീഷിന്റെ സ്വദേശമായ അടിമാലിയിലെ വീട്ടിലും അനീഷ് എത്താനിടയുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്. തമിഴ്നാട്ടിലടക്കം അനീഷിനായി അന്വേഷണം നടത്തുന്നുണ്ട്. പ്രധാന പ്രതിയായ അനീഷ് ഉടന്‍ അറസ്റ്റിലാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.