LiveTV

Live

Kerala

മൃതദേഹത്തില്‍ നിന്നും മാല നഷ്ടമായി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പാലാട്ടുതാഴം അയ്യനാട് വീട്ടില്‍ മോഹനന്‍റെ ഭാര്യ വസന്തയെ പ്രവേശിപ്പിച്ചത്.

മൃതദേഹത്തില്‍ നിന്നും മാല നഷ്ടമായി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ സ്വര്‍ണമാല നഷ്ടമായതായി പരാതി. സിവില്‍ സ്റ്റേഷനടുത്ത് പാലാട്ടുതാഴം സ്വദേശിയായ വസന്തയുടെ മൃതദേഹത്തില്‍ നിന്നാണ് മാല നഷ്ടമായത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പാലാട്ടുതാഴം അയ്യനാട് വീട്ടില്‍ മോഹനന്‍റെ ഭാര്യ വസന്തയെ പ്രവേശിപ്പിച്ചത്. ആശുപത്രയില്‍ എത്തിയ ഉടനെ തന്നെ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിനോട് അനുബന്ധിച്ചുള്ള മുറിയിലേക്ക് മാറ്റിയതിന് ശേഷം മാല നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. രണ്ടര പവനോളം വരുന്ന മാലയാണ് നഷ്ടമായത്.

മരണ ശേഷം ആശുപത്രി ജീവനക്കാര്‍ കമ്മല്‍ മാത്രം കൈമാറിയപ്പോഴാണ് മാല നഷ്ടപെട്ട വിവരം ബന്ധുക്കളറിയുന്നത്. ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.