LiveTV

Live

Kerala

പത്തനംതിട്ടയില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു

മരണ കാരണം മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു

പത്തനംതിട്ട കോന്നിയില്‍ യുവാവിനെ അടിച്ച് കൊന്നു. അരുവാപ്പുലം മരുതിമൂട്ടില്‍ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസി വിപിന്‍ ചന്ദ്രനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി പത്തരയോടെ അരുവാപ്പുലം കുരുടാന്‍മുക്കില്‍ നടന്ന അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന സുരേഷ് കുമാറിനെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

സംഭവത്തില്‍ പിടിയിലായ അരുവാപ്പുലം ഉഷസില്‍ വിപിന്‍ ചന്ദ്രന്‍ നേരത്തെ സുരേഷ് കുമാറിനൊപ്പം കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. അന്ന് മുതലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.