LiveTV

Live

Kerala

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ടി.എന്‍ ഗോപകുമാര്‍ അവാര്‍ഡ് മീഡിയവണിന്

ശ്യാം കൃഷ്ണന്‍ നിര്‍മിച്ച വഴി മാറും കുരുന്നുകള്‍ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.

 സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ടി.എന്‍ ഗോപകുമാര്‍ അവാര്‍ഡ് മീഡിയവണിന്

2016 ലെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ടി.എന്‍ ഗോപകുമാര്‍ അവാര്‍ഡ് മീഡിയവണിന്. ശ്യാം കൃഷ്ണന്‍ നിര്‍മിച്ച വഴി മാറും കുരുന്നുകള്‍ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് പുരസ്കാരത്തിന് അര്‍ഹമായത്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .

സമിതിയുടെ എന്‍.നരേന്ദ്രന്‍ സ്മാരക മാധ്യമ അവാര്‍ഡിന് കേരള ഭൂഷണത്തിലെ ലിന്‍സി ഫിലിപ്പും വിക്ടര്‍ ജോര്‍ജ്ജ് സ്മാരക അവാര്‍ഡിന് ദേശാഭിമാനിയിലെ മനു വിശ്വനാഥും അര്‍ഹരായി. പുരസ്കാരങ്ങള്‍ ഈ മാസം 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.