LiveTV

Live

Kerala

ഡി ഫോര്‍ മീഡിയ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു

ഒന്നാം സമ്മാനം നേടിയ ജെസ്‌ന ഫാറൂഖിനും രണ്ടാം സ്ഥാനക്കാരിയായ ഡോ. ഖദീജ ഹസനും മൂന്നാം സ്ഥാനം നേടിയ ഹിബ അബുല്ലൈസിനും മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സമ്മാനം വിതരണം ചെയ്തു.

ഡി ഫോര്‍ മീഡിയ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു

ഡി ഫോര്‍ മീഡിയ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഖുര്‍ആന്‍ സമ്മളനവും എറണാകുളത്ത് നടന്നു. വിശുദ്ധിയുടെ സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

ഖുര്‍ആനിന്റെ ആശയം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഡി ഫോര്‍ മീഡിയ ഓണ്‍ലൈന്‍ പരീക്ഷ നടത്തിയത്. ഒന്നാം സമ്മാനം നേടിയ ജെസ്‌ന ഫാറൂഖിനും രണ്ടാം സ്ഥാനക്കാരിയായ ഡോ. ഖദീജ ഹസനും മൂന്നാം സ്ഥാനം നേടിയ ഹിബ അബുല്ലൈസിനും മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സമ്മാനം വിതരണം ചെയ്തു. കാലടി സര്‍വകലാശാല മുന്‍ വി സി ഡോ.കെ എസ് രാധാകൃഷ്ണന്‍ ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു

ഖുര്‍ആനിന്റെ ഉളളടക്കം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് ഇസ്ലാമിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടാകാന്‍ കാരണമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. തന്നെ അത്ഭുതപ്പെടുത്തിയ ഗ്രന്ഥമാണ് ഖുര്‍ആനെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.