LiveTV

Live

Kerala

ഉമ്പായി ഇനി ഓർമ്മ; മെഹ്ഫിൽ ഇശലുകൾ ബാക്കിയാക്കി സുൽത്താന്‍ യാത്രയായി

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി ആളുകൾ കേരളത്തിന്റെ ഗസൽ സുൽത്താന് അന്തിമോപചാരം അർപ്പിക്കാനെത്തി

ഉമ്പായി ഇനി ഓർമ്മ; മെഹ്ഫിൽ ഇശലുകൾ ബാക്കിയാക്കി  സുൽത്താന്‍ യാത്രയായി

ഗസൽ ഗായകൻ ഉമ്പായി ഇനി ഓർമ്മ. മൃതദേഹം ഫോർട്ട് കൊച്ചി കൽവത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി ആളുകൾ കേരളത്തിന്റെ ഗസൽ സുൽത്താന് അന്തിമോപചാരം അർപ്പിക്കാനെത്തി.

ഗസൽ മഴ പെയ്തിറങ്ങിയ മട്ടാഞ്ചേരിയിലെ ഗസൽ വീട്ടിൽ നിന്നും രാവിലെ 9 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി കൽവത്തി കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു. നാല് പതിറ്റാണ്ടോളം മലയാള ഗസൽ ഗാന രംഗത്ത് നിലാവ് നിറച്ച പ്രീയ ഗായകന് കൊച്ചി ആദരപൂർവ്വം വിട നൽകി. ഗസൽ ചക്രവർത്തിയെ അവസാനമായി ഒരുനോക്ക് കാണാൻ ആരാധകരും നാട്ടുകാരുമക്കം ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് എത്തിയത്. സർക്കാർ പ്രതിനിധിയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും അന്ത്യാഞ്ജലി അർപ്പിച്ചു.

12.30 ഓടെ മൃതദേഹം കൽവത്തി ജുമാ മസ്ജിദിൽ ഖബറടക്കി. പാടിത്തീരാത്ത അനേകം മെഹ്ഫിൽ ഇശലുകൾ ബാക്കിയാക്കി ഓർമകളിലേക്ക് സുൽത്താന്റെ മടക്കം.

Also read: ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

Also read: ഗസലിനെ ജനകീയമാക്കിയ ഉമ്പായി