LiveTV

Live

Kerala

വെള്ളപ്പൊക്ക ദുരിതം വിലയിരുത്താന്‍ റവന്യൂമന്ത്രിയും ആരോഗ്യമന്ത്രിയും ആലപ്പുഴയില്‍

ആലപ്പുഴ ജില്ലയിൽ മാത്രം 524 കോടിയുടെ നഷ്ടമെന്നാണ് പ്രാഥമിക കണക്കെന്ന് റവന്യു മന്ത്രി; പകർച്ച വ്യാധികൾ തടയാൻ സർക്കാർ സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി

വെള്ളപ്പൊക്ക ദുരിതം വിലയിരുത്താന്‍ റവന്യൂമന്ത്രിയും ആരോഗ്യമന്ത്രിയും ആലപ്പുഴയില്‍

വെള്ളപ്പൊക്ക ദുരിതത്തിൽ ആലപ്പുഴ ജില്ലയിൽ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. വെള്ളപ്പൊക്കത്തെത്തുടർന്ന് ഉണ്ടാവാനിടയുള്ള പകർച്ച വ്യാധികൾ തടയാൻ സർക്കാർ സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിമാര്‍ ജില്ലയിൽ സന്ദർശനം നടത്തുകയാണ്.

നഷ്ടം സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുള്ളത് പ്രാഥമിക കണക്ക് മാത്രമാണെന്നും യഥാർത്ഥ നഷ്ടം അതിന്റെ എത്രയോ ഇരട്ടി വരുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ പ്രത്യേക പാക്കേജ് അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കും.

കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ക്യാമ്പുകൾ സന്ദർശിച്ചത്. ആരോഗ്യ മന്ത്രിയും ജില്ലയിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.