LiveTV

Live

Kerala

ജലനിരപ്പ് 2398 അടിയായി ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കും

അഞ്ചു ഷട്ടറുകളിൽ നടുവിലത്തേതാണ് തുറക്കുക. 50 സെന്റിമീറ്റർ ഉയരത്തിൽ നാലു മണിക്കൂർ ആണ് ഷട്ടർ തുറന്നു വെക്കുക. ഓരോ മണിക്കൂറിലും 10 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാവുക

ജലനിരപ്പ് 2398 അടിയായി ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കും

ജലനിരപ്പ് 2398 അടിയായി ഉയർന്നാൽ ഇടുക്കി അണക്കെട്ട് പരീക്ഷണ അടിസ്ഥാനത്തിൽ തുറക്കും. അഞ്ചു ഷട്ടറുകളിൽ നടുവിലത്തേതാണ് തുറക്കുക. 50 സെന്റിമീറ്റർ ഉയരത്തിൽ നാലു മണിക്കൂർ ആണ് ഷട്ടർ തുറന്നു വെക്കുക.

2398 അടിയായി ജലനിരപ്പ് ഉയർന്നാൽ ആശങ്കകൾ ഒന്നുമില്ലെങ്കിലും പരീക്ഷണം എന്ന നിലയിലാണ് ഒരു ഷട്ടർ തുറക്കുന്നത്. ജലം തുറന്നു വിടുകയാണെങ്കിൽ പെരിയാറിലൂടെയുള്ള ഒഴുക്ക് എങ്ങനെയാകുമെന്നു നിരീക്ഷിക്കുകയാണ് ലക്ഷ്യം.

നാലു മണിക്കൂർ ഒരു ഷട്ടർ തുറന്നാൽ 50 ക്യൂബിക് മീറ്റർ വെള്ളമാകും ഡാമിൽ നിന്നു പുറത്തേക്കു ഒഴുകുക. 4 മണിക്കൂർ കൊണ്ട് എഴുലക്ഷത്തി ഇരുപതിനായിരം ക്യൂബിക് മീറ്റർ വെള്ളം ഒഴുകി പോകും. ഓരോ മണിക്കൂറിലും 10 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാവുക. മുന്നറിയിപ്പ് നൽകി 24 മണിക്കൂറിനു ശേഷമാകും പരീക്ഷണ തുറക്കൽ ഉണ്ടാവുക.