LiveTV

Live

Kerala

അപരന്‍ കാരണം നട്ടംതിരിഞ്ഞ് അബൂബക്കര്‍

അപരനുള്ള അറസ്റ്റ് വാറണ്ടും സമന്‍സും തേടി വരുന്നതാണ് അബൂബക്കറിനെ കഷ്ടത്തിലാക്കിയത്.

അപരന്‍ കാരണം നട്ടംതിരിഞ്ഞ് അബൂബക്കര്‍

ഒരാളെ പോലെ ഏഴ് പേര്‍ ഈ ലോകത്തുണ്ടെന്നാണ് പറയുന്നത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബൂബക്കര്‍ തന്‍റെ അപരനെ കൊണ്ട് നട്ടം തിരിയുകയാണ്. അപരനുള്ള അറസ്റ്റ് വാറണ്ടും സമന്‍സും തേടി വരുന്നതാണ് അബൂബക്കറിനെ കഷ്ടത്തിലാക്കിയത്.

കരുവാരക്കുണ്ട് മാമ്പറ്റയില്‍ താമസിക്കുന്ന അബൂബക്കറിനെ തേടി അറസ്റ്റ് വാറണ്ടും സമന്‍സും വരുന്നത് അറിഞ്ഞ് നാട്ടുകാര്‍ക്ക് പോലും അമ്പരപ്പാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും വണ്ടിച്ചെക്ക് നല്‍കിയതിനുമൊക്കെയാണ് അബൂബക്കറിനെ തേടി പൊലീസ് എത്തുന്നത്. ആറു വര്‍ഷത്തിനിടെ നാല് അറസ്റ്റ് വാറണ്ടും അഞ്ച് സമന്‍സും ഇങ്ങന എത്തി. നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് അബൂബക്കര്‍. തന്‍റെ അതേ പേരും മേല്‍വിലാസവുമുള്ള ആരോ പറ്റിക്കുന്ന പണിയാണിതെന്ന് വൈകിയാണ് അബൂബക്കര്‍ മനസ്സിലായത്. യഥാര്‍ത്ഥ പ്രതിയെ തിരഞ്ഞ് കണ്ടെത്തി പൊലീസിന് കാണിച്ചു കൊടുത്തിട്ടും സമന്‍സും വാറണ്ടും വരുന്നതിന് കുറവില്ല.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി നല്‍കിയതിനാല്‍ ഇനി തന്നെ തേടി വാറണ്ടും സമന്‍സുമൊന്നും വരില്ലെന്ന പ്രതീക്ഷയിലാണ് അബൂബക്കര്‍. മറിച്ചാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് ആലോചന.