LiveTV

Live

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്തമായ കാറ്റിനും വലിയ തിരമാലക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശനിയാഴ്ച വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം;; മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ നടപടികള്‍ മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്തമായ കാറ്റിനും വലിയ തിരമാലക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും ഉയരത്തിലുള്ള തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മുഴുവന്‍ സമയ കൺട്രോൾ റൂം തുറന്ന് പ്രവർത്തനങ്ങൾ റവന്യൂ വകുപ്പ് ഏകോപിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് കനത്തതോ അത്യന്തം കനത്തതോ ആയ മഴക്കാണ് സാധ്യത. അടുത്ത ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെങ്കിൽ ലക്ഷദ്വീപിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴക്കാണ് സാധ്യത. 45 കിലോമീറ്റർ വേഗതയിലാണ് കാറ്റിന് സാധ്യത. ഉയർന്ന തിരമാലക്ക് സാധ്യത നിലനിൽക്കുന്നതിനാൽ തീരവാസികൾ ജാഗ്ര പാലിക്കണം.

സംസ്ഥാന തലസ്ഥാനത്ത് മഴ ശക്തമായതിനാൽ റോഡുകളിലെ വെള്ളക്കെട്ടിന് ശമനമായിട്ടില്ല. എന്നാൽ റെയിൽവേ ഗതാഗതം സാധാരണ നിലയിലായി. ഇന്ന് എല്ലാ ട്രെയിനുകളും കൃത്യസമയം പാലിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം. ജലാശയങ്ങൾക്ക് മുകളിലൂടെ കടന്ന് പോകുന്ന റെയിൽവേ പാതകൾ പരിശോധിക്കും. ഇതുവഴി വേഗത കുറക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതി മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങ കളക്ട്രേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും മുഴുസമയ കൺട്രോൾ റുമുകൾ പ്രവർത്തിപ്പിക്കാൻ റവന്യൂ വകുപ്പ് നിർദ്ദേശം നൽകി. മഴക്കെടുതിയുടെ സാഹചര്യത്തിൽ റവന്യൂ വകുപ്പിൽ ലീവിലുള്ളവർ തിരികെ പ്രവേശിക്കണമെന്നും നിർദ്ദേശമുണ്ട്.