LiveTV

Live

Kerala

കൊണ്ടോട്ടിയില്‍ എപി ഇകെ സംഘര്‍ഷം, പള്ളിക്കമ്മറ്റി പ്രസിഡന്റിന് കുത്തേറ്റു

പള്ളിക്കല്‍ ബസാര്‍ ജുമുഅത്ത് പള്ളിയുടെ നിയന്ത്രണം സംബന്ധിച്ച് എപി ഇകെ വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്നുണ്ട്...

കൊണ്ടോട്ടിയില്‍ എപി ഇകെ സംഘര്‍ഷം, പള്ളിക്കമ്മറ്റി പ്രസിഡന്റിന് കുത്തേറ്റു

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പള്ളിക്കല്‍ ബസാറില്‍ എപി ഇകെ സുന്നികള്‍ തമ്മില്‍ സംഘര്‍ഷം. പള്ളി കമ്മിറ്റി പ്രസിഡണ്ട് കോയക്കുട്ടി ഹാജിക്ക് കുത്തേറ്റു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി.

പള്ളിക്കല്‍ ബസാര്‍ ജുമുഅത്ത് പള്ളിയുടെ നിയന്ത്രണം സംബന്ധിച്ച് എപി ഇകെ വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്നുണ്ട്. ഇന്ന് രാവിലെ ഏഴിന് പ്രസിഡണ്ട് കോയക്കുട്ടി ഹാജിയെ അന്വേഷിച്ച് ഒരു സംഘം പള്ളിയിലെത്തി. പിന്നീട് മുകളിലെ നിലയില്‍ വെച്ചുണ്ടായ കയ്യാങ്കളിക്കിടെ കോയക്കുട്ടി ഹാജിയുടെ കൈക്ക് കുത്തേറ്റു.

കയ്യാങ്കളിയുടെയും കോയക്കുട്ടി ഹാജിയെ കുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കോയക്കുട്ടി ഹാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കല്‍ ബസാര്‍ സ്വദേശി സി.കെ അബ്ദുള്‍ സമദിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.

എപി വിഭാഗം പ്രവര്‍ത്തകന്റെ ഖബറടക്ക ചടങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷമെന്ന് സംശയിക്കുന്നു. മൂന്നു പ്രതികളെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്