LiveTV

Live

Kerala

കനത്ത മഴയില്‍‌ മലപ്പുറത്ത് മലയോര മേഖലയില്‍ നാശം

ദിവസങ്ങളായി തുടരുന്ന മഴയില്‍ ചോക്കാട് മേഖലയിലെ അന്‍പതോളം വീടുകള്‍ വെള്ളത്തിനടിയിലാണ്.

കനത്ത മഴയില്‍‌ മലപ്പുറത്ത് മലയോര മേഖലയില്‍ നാശം

കനത്ത മഴയില്‍‌ മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ നാശം. ചോക്കാട് ഒരു വീട് തകര്‍ന്നു. പലയിടത്തും വെള്ളം കയറി. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ദിവസങ്ങളായി തുടരുന്ന മഴയില്‍ ചോക്കാട് മേഖലയിലെ അന്‍പതോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. സാമ്പ്രിക്കല്ലില്‍ ഒരു വീട് തകര്‍ന്നു. നെല്ലിക്കാനത്തിൽ ബേബിയുടെ വീടാണ് നിലംപൊത്തിയത്.

അരീക്കോട് ഐടിഐക്ക് സമീപം കുന്നിടിഞ്ഞതിനാല്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാണക്കാടിന് സമീപം നിയന്ത്രണം വിട്ട കാറ് പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും കാര്‍ ഒഴുകിപ്പോയി.